കോ​വി​ഡ് 19: ജി​ല്ല​യി​ൽ 4,320 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ; 4,460 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Wednesday, May 19, 2021 12:07 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന് 4,320 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു.32.23 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 4,149 പേ​ർ​ക്കും 125 പേ​ർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യി​ട്ടു​ള്ള​ത്. കൂ​ടാ​തെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യി​ലെ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 45 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
68,002 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 51,044 പേ​രാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 1,514 പേ​രും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 251 പേ​രും 230 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്.
സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ന് വീ​ടു​ക​ളി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്കാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡൊ​മി​സി​ലി​യ​റി കെ​യ​റു​ക​ളി​ൽ 579 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.
4,460 പേ​രാ​ണ് ഇ​ന്ന് ജി​ല്ല​യി​ൽ കോ​വി​ഡ് മു​ക്തി നേ​ടി​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 1,90,126 ആ​യി. ജി​ല്ല​യി​ൽ ഇ​തു​വ​രെ 763 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

ആ​രോ​ഗ്യ ജാ​ഗ്ര​ത
ഉ​റ​പ്പാ​ക്ക​ണം
പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രി​ൽ നി​ന്നും കോ​വി​ഡ് പ​ക​രാ​മെ​ന്ന​താ​ണ് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ആ​രി​ൽ നി​ന്നും രോ​ഗം പ​ക​രാ​മെ​ന്ന സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി എ​ല്ലാ​യ്പ്പോ​ഴും മാ​സ്ക് ധ​രി​ക്കു​ന്ന​ത് ശീ​ല​മാ​ക്കു​ക.
അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ആ​രും വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങ​രു​ത്.
ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വു​ക​യോ വൈ​റ​സ് ബാ​ധി​ത​രു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​വു​ക​യോ ചെ​യ്താ​ൽ അ​ത് മ​റ​ച്ചു​വെ​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്.
ഇ​ത്ത​ര​ക്കാ​ർ നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​തെ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കേ​ണ്ട​താ​ണ്.​ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.