ജ​ന​കീ​യ ശു​ചീ​ക​ര​ണ യ​ജ്ഞം ജൂ​ണ്‍ ആ​റി​ന് മ​യ്യ​ന്താ​നി​യി​ൽ
Sunday, May 30, 2021 11:38 PM IST
ന​ില​ന്പൂ​ർ: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ, പ​ക​ർ​ച്ച​ാവ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​രു​ത​ൽ ജ​ന​കീ​യ ശു​ചീ​ക​ര​ണ യ​ജ്ഞം ജൂ​ണ്‍ ആ​റി​ന് മ​യ്യ​ന്താ​നി ഡി​വി​ഷ​നി​ൽ ന​ട​ത്തു​വാ​ൻ വാ​ർ​ഡ്ത​ല ആ​രോ​ഗ്യ ശു​ചി​ത്വ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
രാ​ഷ്ട്രീയ പാ​ർ​ട്ടി​ക​ൾ, അ​യ​ൽ​ക്കൂ​ട്ട പ്ര​വ​ർ​ത്ത​ക​ർ, യു​വ​ജ​ന വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, റ​സി​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​രു​ടേ​യും പൊ​തു​ജ​ന​ങ്ങ​ളു​ടേ​യും സ​ഹ​ക​ര​ണം പ​രി​പാ​ടി​ക്ക് ഉ​റ​പ്പാ​ക്കും. യോ​ഗ​ത്തി​ൽ വാ​ർ​ഡം​ഗം പി.​എം.​ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.