പെ​രി​ന്ത​ൽ​ണ്ണ താ​ലൂ​ക്കി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ
Sunday, June 13, 2021 1:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ക്കി. പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലാ​കെ 15 പ​ഞ്ചാ​യ​ത്തു​ക​ളി​ലും പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലു​മാ​യി 55 വാ​ർ​ഡു​ക​ളാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ക്കി​യ​ത്.
മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്പ​തു വാ​ർ​ഡു​ക​ളും താ​ഴേ​ക്കോ​ട്, വെ​ട്ട​ത്തൂ​ർ, അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​റു​വീ​തം വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് ആ​യി. ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​ർ കൂ​ടി​യാ​യ പെ​രി​ന്ത​ൽ​മ​ണ്ണ ത​ഹ​സ​ൽ​ദാ​ർ ടി.​പി. കി​ഷോ​റാ​ണ് ഇ​ന്ന​ലെ പു​തി​യ ഉ​ത്ത​ര​വി​ട്ട​ത്.
സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വു ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.
പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ്് വാ​ർ​ഡു​ക​ൾ: ആ​ലി​പ്പ​റ​ന്പ്-12,14. എ​ട​പ്പ​റ്റ-8. താ​ഴേ​ക്കോ​ട്-3,4,10,13,16,20. വെ​ട്ട​ത്തൂ​ർ-4,6,7,11,1,6,15. പു​ലാ​മ​ന്തോ​ൾ-12,13. അ​ങ്ങാ​ടി​പ്പു​റം-3,4,6,14,15,20, കോ​ഡൂ​ർ-12. കു​റു​വ-13. മ​ങ്ക​ട-1,2,15. മ​ക്ക​ര​പ്പ​റ​ന്പ്-4,5,9,12. കൂ​ട്ടി​ല​ങ്ങാ​ടി-6,15,19. മേ​ലാ​റ്റൂ​ർ-2,5,7,9,10,11,13,14,15. പു​ഴ​ക്കാ​ട്ടി​രി-4,8,12. കീ​ഴാ​റ്റൂ​ർ-7,13,16,18. ഏ​ലം​കു​ളം-2,9,14. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ-34.