തോ​ടി​ന്‍റെ ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​വേ ന​ട​ത്തി
Tuesday, June 15, 2021 12:00 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജ​ന​ത​പ്പ​ടി തോ​ടി​ന്‍റെ ക​യ്യേ​റ്റ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴു​പ്പി​ക്കു​ന്നു. താ​ലൂ​ക്ക് സ​ർ​വേ​യ​ർ പി.​രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​വ​സാ​ന​ഘ​ട്ട സ​ർ​വേ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. തോ​ട് ഗ​തി​മാ​റ്റി ഒ​ഴു​ക്കി​യ ഭാ​ഗ​മ​ട​ക്ക​മു​ള്ള ക​യ്യേ​റ്റ​ങ്ങ​ൾ സ​ർ​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തും. 32-ഓ​ളം പേ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ടി​ന്‍റെ ഭൂ​മി തി​രി​ച്ചെ​ടു​ത്തു ക​ഴി​ഞ്ഞു.
ജ​ന​ത​പ്പ​ടി റോ​ഡി​ന്‍റെ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
താ​ലൂ​ക്ക് സ​ർ​വേ വി​ഭാ​ഗ​ത്തി​ലെ എം.​ലു​ഖ്മാ​ൻ, കെ.​ടി.​മു​സ്ത​ഫ, ന​ഗ​ര​സ​ഭാം​ഗം റ​ഹ്മ​ത്ത് ചു​ള്ളി​യി​ൽ, ന​ഗ​ര​സ​ഭ ഓ​വ​ർ​സി​യ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ർ​വേ പു​രോ​ഗ​മി​ക്കു​ന്ന​ത.് തോ​ടു​ക​ൾ പു​ന​ർ​ജീ​വി​പ്പി​ച്ച് മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ചാ​ലി​യാ​ർ പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.
തോ​ട് ക​യ്യേ​റ്റ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു സ്ഥ​ലം ഉ​ട​മ ഭൂ​മി വി​ട്ടു ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.
ഇ​തേ തു​ട​ർ​ന്നാ​ണ് സ​ർ​വേ ആ​രം​ഭി​ച്ച​ത്. പ​ഴ​യ രേ​ഖ​ക​ളി​ൽ അ​ഞ്ചു മീ​റ്റ​റാ​ണ് തോ​ടി​ന്‍റെ വീ​തി. ഇ​ത് പ​ല ഭാ​ഗ​ത്തും ഒ​ന്ന​ര മീ​റ്റ​ർ​വ​രെ​യാ​യി കു​റ​ഞ്ഞി​ട്ടുണ്ട്. സ​ർ​വേ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​ഞ്ചു മീ​റ്റ​ർ വീ​തി​യി​ൽ തോ​ട് ഒ​ഴു​കും.