ചു​ഴ​ലി​ക്കാ​റ്റി​ൽ ചാ​ലി​യാ​റി​ൽ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു
Tuesday, June 15, 2021 11:52 PM IST
നി​ല​ന്പൂ​ർ: ചു​ഴ​ലി​ക്കാ​റ്റി​ൽ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണു​പ്പാ​ടം പൊയിലായി മു​ണ്ടത്ത് സു​രേ​ഷ്, കു​റ​ക്കാ​ട​ൻ ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കാ​ണ് ഭാ​ഗി​ക​മാ​യി നാ​ശം സം​ഭ​വി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.30തോ​ടെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും ഉ​ണ്ടാ​യ​തെ​ന്ന് സു​രേ​ഷിന്‍റെ ഭാ​ര്യ അ​നീ​ഷി​യ പ​റ​ഞ്ഞു. അ​നീ​ഷി​യ​യും കു​ട്ടി​ക​ളു​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.
കു​ട്ടി​ക​ൾ ഇ​രു​ന്നി​രു​ന്ന വീ​ടി​ന്‍റെ ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. അ​ത്ഭു​ത​ക​ര​മാ​യാ​ണ് താ​നും കു​ട്ടി​ക​ളും ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ര​ണ്ടു മാ​സം മു​ന്പാ​ണ് വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. വീ​ടി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തെ ഷീ​റ്റ്, ഭി​ത്തി​യു​ടെ ക​ട്ട​ക​ൾ ഉ​ൾ​പ്പെ​ടെ കാ​റ്റി​ന്‍റെ ശ​ക്തി​യി​ൽ പ​റ​ന്നു പോ​യി.
കാ​റ്റ് അ​ടി​ച്ച​തോ​ടെ നി​ന്നി​ട​ത്ത് നി​ന്ന് താ​ന​റി​യാ​തെ അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്ക് തെ​ന്നി വീ​ണ​താ​യും അ​നീ​ഷി​യ പ​റ​ഞ്ഞു. വീ​ടി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തും വി​ള്ള​ലു​ണ്ട്.
18 വ​ർ​ഷ​ത്തോ​ളം വാ​ട​ക വീ​ട്ടി​ൽ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ആ​കെ​യു​ള്ള സ്ഥ​ല​ത്ത് ബാ​ങ്ക് വാ​യ്പ ഉ​ൾ​പ്പെ​ടെ എ​ടു​ത്തും കാ​രു​ണ്യ മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യും നി​ർ​മി​ച്ച വീ​ട് ത​ക​ർ​ന്ന​ത്.
അ​യ​ൽ​വാ​സി​യാ​യ കു​റ​ക്കാ​ട​ൻ ബാ​ല​ച​ന്ദ്ര​ന്‍റെ വീ​ടി​ന്‍റെ മു​ക​ൾ​ഭാ​ഗ​വും കാ​റ്റി​ൽ ത​ക​ർ​ന്നു. വീ​ടി​ന്‍റെ ഓ​ടു​ക​ൾ 100 മീ​റ്റ​റി​ലേ​റെ ദൂ​രെ തെ​റി​ച്ചു വീ​ണ​താ​യി ബാ​ല​ച​ന്ദ്ര​ന്‍റെ മ​ക​ൻ ദിപി​ൻ പ​റ​ഞ്ഞു. വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ദി​പി​ൻ പ​റ​ഞ്ഞു.​
ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ, വാ​ർ​ഡം​ഗം വി​ശ്വ​നാ​ഥ​ൻ, മ​ണ്ണൂ​പ്പാ​ടം വാ​ർ​ഡം​ഗം മ​ജീ​ദ് എ​ന്നി​വ​ർ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് എ​ഇ​യോ​ടും വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ടും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ന​ഷ്ടം ക​ണ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.