ചീ​ര​ട്ടാ​മ​ല​യി​ലും പ​രി​സ​ര​ത്തും റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു
Tuesday, June 15, 2021 11:52 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം, ഏ​ലം​കു​ളം, പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ട്ട പു​ളി​ങ്കാ​വ്, ചീ​ര​ട്ടാ​മ​ല, പു​ത്ത​ന​ങ്ങാ​ടി ലി​ങ്ക് റോ​ഡി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​താ​യി പ​രാ​തി. രാ​ത്രി​യു​ടെ മ​റ​വി​ലാ​ണ് വ​ൻ​തോ​തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത്.
ചീ​ര​ട്ടാ​മ​ല ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​നു സ​മീ​പ​ത്താ​യാ​ണ് ചാ​ക്കി​ൽ കെ​ട്ടി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത്. കോ​ഴി അ​വ​ശി​ഷ്ട​ങ്ങ​ളും ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് ത​ള്ളു​ന്ന​ത്. അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം കാ​ര​ണം ഇ​തി​ലൂ​ടെ വ​ഴി ന​ട​ക്കാ​നാ​കു​ന്നി​ല്ല. ദി​നം​പ്ര​തി ധാ​രാ​ളം പേ​രാ​ണ് ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ര​ണ്ടു റെ​യി​ൽ​വേ ഗേ​റ്റു​ക​ൾ ഒ​ഴി​വാ​ക്കി ര​ണ്ടു പ്ര​ധാ​ന ഹൈ​വേ​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​ലി​ങ്ക് റോ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ, കൊ​ള​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന ഈ ​റോ​ഡി​ൽ പോ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​ത്ത് സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് മെം​ബ​ർ വി​ൻ​സി അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.