കാ​റ്റി​ലും മ​ഴ​യി​ലും തോ​ട്ട​പ്പ​ള്ളി മേ​ഖ​ല​യി​ൽ വ​ൻകൃ​ഷി​നാ​ശം
Wednesday, June 16, 2021 11:49 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ന്‍റെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​പ്പ​ള്ളി​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ കൃ​ഷി നാ​ശ​മു​ണ്ടാ​യി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ​പ്പെ​ട്ട വാ​ളാം​തോ​ട്, ക​ക്കാ​ടം​പൊ​യി​ൽ, തോ​ട്ട​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ധാ​ന കൃ​ഷി​യാ​ണ് വാ​ഴ. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വാ​ഴ​ക​ളാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​ത്. മേ​ഖ​ല​യി​ൽ വാ​ഴ മാ​ത്ര​മാ​ണ് ക​ർ​ഷ​ക​രു​ടെ ഏ​ക​വ​രു​മാ​ന​മാ​ർ​ഗ​വും. തി​ങ്ക​ൾ, ചൊ​വ്വ എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യാ​ണ് തു​ട​ർ​ച്ച​യാ​യി ക​ന​ത്ത മ​ഴ​യും കാ​റ്റു​മു​ണ്ടാ​യ​ത്. 5000 മു​ത​ൽ 30,000-ത്തി​ല​ധി​കം വാ​ഴ​ക​ളാ​ണ് ഓ​രോ ക​ർ​ഷ​ക​ർ​ക്കും ഇ​വി​ടെ​യു​ള്ള​ത്. മി​ക്ക വാ​ഴ​ക​ളും കു​ല​ച്ച​തും വി​ള​വെ​ടു​ക്കാ​റാ​യ​തു​മാ​ണെ​ന്ന​തി​നാ​ൽ ഓ​രോ ക​ർ​ഷ​ക​ർ​ക്കും ക​ന​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്.

50,000-ത്തോ​ളം വാ​ഴ​ക​ൾ മൊ​ത്ത​ത്തി​ൽ ന​ശി​ച്ച​താ​യാ​ണ് കൃ​ഷി​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​പ്പി​ലു​ള്ള​ത്.

ജോ​സ​ഫ് കാ​രി​പ്പാ​റ​യി​ൽ, ദേ​വ​സ്യ ക​ണ്ട​ത്തി​ൽ, യോ​ഗേ​ഷ് നെ​ടു​ന്പ​ള്ളി​യി​ൽ, മി​നി ജോ​സ് വ​ട​ക്കേ​ട​ത്ത്, ത്രേ​സ്യാ​മ്മ അ​റ​ന്പാ​ട്ടു​മാ​ക്ക​ൽ, ഷീ​ന രാ​ജു നീ​റ്റു​കു​ന്നേ​ൽ, ബി​ജു പു​ല്ലോ​ലി​ൽ, ര​മേ​ശ് തെ​ക്കേ​ട​ത്ത്, ഐ​ശ്വ​ര്യ തു​ട​ങ്ങി 50-ഓ​ളം ക​ർ​ഷ​ക​രു​ടെ വാ​ഴ​ക​ളാ​ണ് കാ​റ്റി​ൽ ന​ശി​ച്ച​ത്. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി ചാ​ലി​യാ​ർ കൃ​ഷി ഓ​ഫീ​സ​ർ ഉ​മ്മ​ർ​കോ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ തോ​ട്ട​പ്പ​ള്ളി​യി​ലെ​ത്തി ക​ർ​ഷ​ക​രു​ടെ കൃ​ഷി നാ​ശം നേ​രി​ട്ട് വി​ല​യി​രു​ത്തി വ​രി​ക​യാ​ണ്. മി​ക്ക ക​ർ​ഷ​ക​രും സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് വ​ൻ തു​ക ബാ​ങ്കി​ൽ നി​ന്ന് വാ​യ്പ​യു​മെ​ടു​ത്താ​ണ് വാ​ഴ കൃ​ഷി ചെ​യ്യു​ന്ന​ത്. പ​ല സ്ഥ​ല​മു​ട​മ​ക​ളും ക​ർ​ഷ​ക​ർ​ക്ക് സ്ഥ​ല​ത്തി​ന്‍റെ നി​കു​തി ചീ​ട്ടു​ക​ൾ ന​ൽ​കാ​ത്ത​തി​നാ​ൽ പാ​ട്ട​ത്തി​ന് കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്ക് ത​ങ്ങ​ളു​ടെ വി​ള ഇ​ൻ​ഷ്വ​ർ ചെ​യ്യാ​നും ക​ഴി​യി​ല്ല. ഒ​രു ല​ക്ഷ​ത്തി​ന​ടു​ത്ത് രൂ​പ​വ​രെ ഇ​ൻ​ഷ്വ​ർ തു​ക അ​ട​ച്ച ക​ർ​ഷ​ക​രും സ്ഥ​ല​ത്തു​ണ്ട്.