റ​ഷ്യ​യി​ൽ മു​ങ്ങി മ​രി​ച്ച വൈ​ദ്യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
Monday, June 21, 2021 10:37 PM IST
എ​ട​ക്ക​ര: റ​ഷ്യ​യി​ൽ മു​ങ്ങി​മ​രി​ച്ച എ​ട​ക്ക​ര സ്വ​ദേ​ശി​യാ​യ വൈ​ദ്യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. കാ​ട്ടി​പ്പ​ടി മ​ദാ​രി ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മ​ക​ൻ പ്ര​ണ​വ് കൃ​ഷ്ണ​യാ​ണ് (22) ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച റ​ഷ്യ​യി​ലെ അ​ർ​ഹാ​ൻ​ഗി​ൽ​സ്ക് ദ്വീ​പി​ൽ വെ​ച്ച് മ​രി​ച്ച​ത്. കൂ​ട്ടു​കാ​രാ​യ അ​ഞ്ചു പേ​രോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര​ക്ക് പോ​യ​താ​യി​രു​ന്നു. വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​യ മൂ​ന്നു കു​ട്ടി​ക​ളി​ൽ പ്ര​ണ​വ് താ​ഴു​ക​യാ​യി​രു​ന്നു.

വ​ട​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ മെ​ഡി​ക്ക​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ അ​വ​സാ​ന വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. വെ​ള്ള​ത്തി​ൽ മു​ങ്ങി​യ പ്ര​ണ​വി​നാ​യി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ നേ​രം നീ​ണ്ട തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണ് പ്ര​ണ​വ്കൃ​ഷ്ണ അ​വ​സാ​ന​മാ​യി എ​ട​ക്ക​ര​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ പാ​ലു​ണ്ട ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. മാ​താ​വ്: സു​മ (വെ​സ്റ്റ് പെ​രു​ങ്കു​ളം അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ). സ​ഹോ​ദ​ര​ൻ: ന​ന്ദു കൃ​ഷ്ണ.