മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ഹാ​യ ഹ​സ്തം: പ​ദ്ധ​തി​യു​ടെ പ​ലി​ശ കു​ടും​ബ​ശ്രീ​ക്ക് സ​ബ​സി​ഡി​യാ​യി വി​ത​ര​ണം ചെ​യ്തു
Tuesday, July 6, 2021 12:43 AM IST
നി​ല​ന്പൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ഹാ​യ ഹ​സ്തം പ​ദ്ധ​തി​യു​ടെ പ​ലി​ശ നി​ല​ന്പൂ​രി​ൽ കു​ടും​ബ​ശ്രീ​ക്ക് സ​ബ​സി​ഡി​യാ​യി വി​ത​ര​ണം ചെ​യ്തു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം സിഡിഎസ് അ​ധ്യ​ക്ഷ ആ​മി​ന​ക്ക് ചെ​ക്ക് കൈ​മാ​റി. കോ​വി​ഡ് കാ​ലം അ​തി​ജീ​വി​ക്കാ​ൻ കു​ടും​ബ​ശ്രീ അ​യ​ൽ​കൂ​ട്ട​ങ്ങ​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണ് സ​ഹാ​യഹ​സ്തം. പ​ദ്ധ​തി വ​ഴി വാ​യ്പ എ​ടു​ക്കു​ന്ന കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ബാ​ങ്കു​ക​ളി​ൽ പ​ലി​ശ സ​ഹി​തം തി​രി​ച്ച​ട​ക്ക​ണ​മെ​ങ്കി​ലും പ​ലി​ശ സ​ർ​ക്കാ​ർ സ​ബ്സി​ഡി​യാ​യി തി​രി​ച്ച് കൊ​ടു​ക്കും. നി​ല​ന്പൂ​ർ സി​ഡി​എ​സി​ന് കീ​ഴി​ലെ മു​ന്നൂ​റോ​ളം അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ 2.759 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ വാ​യ്പ​യെ​ടു​ത്ത​ത്.
അ​തി​ന്‍റെ പ​ലി​ശ​യ​ട​ച്ച 22.60 ല​ക്ഷം രൂ​പ​യാ​ണ് സ​ബ്സി​ഡി​യാ​യി തി​രി​ച്ച് ന​ൽ​കു​ന്ന​ത്. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ക​ക്കാ​ട​ൻ റ​ഹീം, പി.​എം.​ബ​ഷീ​ർ, സ്ക​റി​യ ക്നാം​തോ​പ്പി​ൽ, സൈ​ജി​മോ​ൾ, യു.​കെ.​ബി​ന്ദു, ന​ഗ​ര​സ​ഭം​ഗ​ങ്ങ​ളാ​യ ഇ​സ്മാ​യി​ൽ എ​ര​ഞ്ഞി​ക്ക​ൽ, അ​ഷ്റ​ഫ് മ​ങ്ങാ​ട്ട്, സി.​ഡി.​എ​സ്.​ഉ​പാ​ധ്യ​ക്ഷ നി​ഷ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.