യു​വാ​വി​നെ മ​ർ​ദി​ച്ച ഹോം​ഗാ​ർ​ഡി​നെ ജോ​ലി​യി​ൽ നി​ന്നു നീ​ക്കി
Friday, July 30, 2021 12:22 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ടൗ​ണി​ൽ ഹോം​ഗാ​ർ​ഡ് യു​വാ​വി​നെ മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ജോ​ലി​യി​ൽ നി​ന്ന് നീ​ക്കി. മ​ർ​ദി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. നി​ല​ന്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന ഹോം​ഗാ​ർ​ഡ് യു​വാ​വി​നെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​ന്പൂ​ർ വീ​ട്ടി​ച്ചാ​ൽ സ്വ​ദേ​ശി​യാ​യ ഹോം ​ഗാ​ർ​ഡ് സൈ​ത​ല​വി​യെ ജോ​ലി​യി​ൽ നി​ന്ന് നീ​ക്കി​യ​താ​യി നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്.​ബി​നു അ​റി​യി​ച്ചു.
വ്യാ​ഴാ​ഴ്ച നി​ല​ന്പൂ​ർ കെഎന്‍ജി റോ​ഡി​ൽ വീ​ട്ടി​ക്കു​ത്ത് ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. അ​ടി​യേ​റ്റ് വീ​ണ് വീ​ണ്ടും എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ളെ വീ​ണ്ടും ഹോം ​ഗാ​ർ​ഡ് മ​ർ​ദി​ക്കു​ന്ന​ത് കാ​ണാം. സം​ഭ​വം യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ ക​ണ്ടി​ട്ടും ഹോം ​ഗാ​ർ​ഡ് മ​ർ​ദ​നം തു​ട​രു​ക​യാ​ണ് ചെ​യ്ത​ത്. യാ​ത്ര​ക്കാ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഹോം ​ഗാ​ർ​ഡി​നെ ഡ്യൂ​ട്ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. മ​ർ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പ​രാ​തി ല​ഭി​ച്ചാ​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മ​ദ്യ​പി​ച്ച് അ​സ​ഭ്യം പ​റ​ഞ്ഞ​തി​നാ​ലാ​ണ് യു​വാ​വി​നെ മ​ർ​ദി​ച്ച​തെ​ന്നാ​ണ് ഹോം ​ഗാ​ർ​ഡ് പോ​ലീ​സി​ന് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.