കൊ​ടി​കു​ത്തി​മ​ല ടൂ​റി​സം കേ​ന്ദ്രം ഇ​ന്നു തു​റ​ക്കി​ല്ല
Sunday, August 1, 2021 12:50 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യും താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഡി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ടി​കു​ത്തി​മ​ല ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം ഇ​ന്നു തു​റ​ക്കി​ല്ല. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ വ​നം, ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഓ​ഗ​സ്റ്റ് ഒ​ന്നി​നു കൊ​ടി​കു​ത്തി​മ​ല തു​റ​ന്നു കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കൊ​ടി​കു​ത്തി​മ​ല തു​റ​ക്കു​ന്ന​ത് നീ​ട്ടി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​കു​ന്ന​തോ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു എം​എ​ൽ​എ അ​റി​യി​ച്ചു.