പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ഇ​ട​തു​സ്ഥാ​നാ​ർ​ഥി​യു​ടെ ഹർജി: എതിർകക്ഷികൾക്ക് നോട്ടീസ്
Sunday, August 1, 2021 12:50 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്പെ​ഷ​ൽ ത​പാ​ൽ വോ​ട്ടു​ക​ൾ അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഇ​ട​തു​സ്ഥാ​നാ​ർ​ഥി കെ.​പി.​എം. മു​സ്ത​ഫ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ ഡി​ക്ല​റേ​ഷ​ൻ ഒ​പ്പി​ല്ലാ​ത്ത​തി​നാ​ൽ 347 ബാ​ല​റ്റു​ക​ൾ കൗ​ണ്ടിം​ഗി​നി​ടെ അ​സാ​ധു​വാ​ക്കി​യ​ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ചീ​ഫ് ഏ​ജ​ന്‍റ് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ഇ​തു പ​രി​ഗ​ണി​ച്ചി​ല്ല. സീ​രി​യ​ൽ ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന​ത​ട​ക്ക​മു​ള്ള അ​പാ​ക​ത​ക​ളാ​ണ്
റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. 80 വ​യ​സു​ക​ഴി​ഞ്ഞ​വ​വ​രു​ടെ വീ​ടു​ക​ളി​ൽ പോ​യി ബാ​ല​റ്റ് ന​ൽ​കി വോ​ട്ടു ചെ​യ്യി​ച്ച പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ അ​നാ​സ്ഥ​യാ​ണി​തെ​ന്നും ഇ​തു വോ​ട്ട​റു​ടെ അ​പാ​ക​ത​കൊ​ണ്ട​ല്ല സം​ഭ​വി​ച്ച​തെ​ന്നും എ​ൽ​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ഇ​ക്കാ​ര്യം നി​ര​സി​ക്കു​ക​യും ഇ​വ ഒ​ഴി​വാ​ക്കി​യു​ള്ള വോ​ട്ടു​ക​ൾ എ​ണ്ണി ഫ​ലം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.38 വോ​ട്ടി​നാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ന​ജീ​ബ് കാ​ന്ത​പു​രം വി​ജ​യി​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 3487 വോ​ട്ടാ​ണ് ത​പാ​ൽ വോ​ട്ടാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 1900 വോ​ട്ട് 80 ക​ഴി​ഞ്ഞ​വ​രു​ടേ​താ​യി​രു​ന്നു. ഇ​തി​ൽ നി​ന്നാ​ണ് 347 വോ​ട്ട് അ​സാ​ധു​വാ​യി മാ​റ്റി​യി​ട്ട​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ ഡി​ക്ല​റേ​ഷ​ൻ ഒ​പ്പി​ടാ​ത്ത​ത്, ക്ര​മ​ന​ന്പ​രി​ടാ​ത്ത​ത് എ​ന്നി​വ​യാ​ണ് അ​സാ​ധു​വാ​ക്കാ​ൻ ക​ണ്ടെ​ത്തി​യ കാ​ര​ണ​ങ്ങ​ൾ.