താ​ക്കോ​ൽ ദാ​ന​വും ഗൃ​ഹ​പ്ര​വേ​ശ​വും ഇ​ന്ന്
Thursday, September 16, 2021 12:42 AM IST
മ​ല​പ്പു​റം: ക​ട​ലാ​ക്ര​മ​ണ​ത്തി​ന്‍റെ​യോ വീ​ശി​യ​ടി​ക്കു​ന്ന ശ​ക്ത​മാ​യ ക​ട​ൽ കാ​റ്റി​നെ​യോ ഭ​യ​ക്കാ​തെ അ​ന്തി​യു​റ​ങ്ങാ​ൻ സ​ർ​ക്കാ​ർ ഒ​രു​ക്കി​യ പൊ​ന്നാ​നി​യി​ലെ സു​ര​ക്ഷി​ത ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളി​ലേ​ക്ക് 128 കു​ടും​ബ​ങ്ങ​ൾ ഇ​ന്നു ഗൃ​ഹ​പ്ര​വേ​ശം ചെ​യ്യും.
പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച പൊ​ന്നാ​നി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​ന​ത്തി​ന്‍റെ​യും ഗൃ​ഹ​പ്ര​വേ​ശ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കീ​ട്ട് നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​നാ​കും. ഫ്ളാ​റ്റു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം പി. ​ന​ന്ദ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. വ്യ​ക്തി​ഗ​ത ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ ന​ൽ​ക​ൽ ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി നി​ർ​വ​ഹി​ക്കും. മു​ൻ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​കും.
വേ​ലി​യേ​റ്റ രേ​ഖ​യി​ൽ നി​ന്നു 50 മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ അ​ധി​വ​സി​ക്കു​ന്ന മു​ഴു​വ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും സു​ര​ക്ഷി​ത മേ​ഖ​ല​യി​ൽ ഭ​വ​നം ഒ​രു​ക്കു​ന്ന ബൃ​ഹ​ത് പ​ദ്ധ​തി​യാ​ണ് പു​ന​ർ​ഗേ​ഹം.