എ​ൻ​ക്യൂ​എ​എ​സ് അം​ഗീ​കാ​രം എ​ര​വി​മം​ഗ​ലം അ​ർ​ബ​ൻ ഹെ​ൽ​ത്ത് സെ​ന്‍ററി​ന്
Tuesday, September 21, 2021 2:00 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നാ​ഷ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ്റ്റാ​ൻ​ഡേ​ർ​ഡ് (എ​ൻ​ക്യൂ​എ​എ​സ്) അം​ഗീ​കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ അ​ർ​ബ​ൻ ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​ർ എ​ര​വി​മം​ഗ​ല​ത്തി​നു ല​ഭി​ച്ചു. സ്കോ​ർ-93.4. ദേ​ശീ​യ ഗു​ണ നി​ല​വാ​ര​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണി​ത്. ഇ​ന്ത്യ​യി​ലെ ആ​കെ​യു​ള്ള 5190 അ​ർ​ബ​ൻ ഹെ​ൽ​ത്ത് സെ​ന്‍ററു​ക​ൾ ആ​ണ് ഉ​ള്ള​ത്. ഇ​തി​ൽ നി​ന്നും അം​ഗീ​കാ​രം ല​ഭി​ച്ചു കേ​ര​ള​ത്തി​ലെ കു​റ​ച്ചു സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് എ​ര​വി​മം​ഗ​ലം ഹെ​ൽ​ത്ത് സെ​ന്‍റർ.
കോ​വി​ഡി​നി​ട​യി​ലും മ​ല​പ്പു​റ​ത്തെ ഈ ​സ്ഥാ​പ​നം രാ​ജ്യ​ത്തു ത​ന്നെ മി​ക​ച്ച​താ​യി​രി​ക്കു​ക​യാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി.​ഷാ​ജി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​റ​ഫീ​ഖ​യി​ൽ നി​ന്നും അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി, വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍ എ.​ന​സീ​റ ടീ​ച്ച​ർ ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ഷാ​ൻ​സി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.