വാ​ഹ​ന ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന: നി​ല​ന്പൂ​ർ-​നാ​യാ​ടം​പൊ​യി​ൽ റോ​ഡ് കൈ​യ​ട​ക്കി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്
Friday, September 24, 2021 12:55 AM IST
നി​ല​ന്പൂ​ർ: വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് നി​ല​ന്പൂ​ർ-​നാ​യാ​ടം​പൊ​യി​ല റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്. അ​ടു​ത്ത 30-ന് ​മു​ന്പ് വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ​ന​സ് പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം എ​ന്ന ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ നി​ർദേ​ശ​പ്ര​കാ​ര​മാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന നി​ല​ന്പൂ​ർ ജോ​യി​ന്‍​റ് ആ​ർ​ടി ഓ​ഫീ​സി​ന് കീ​ഴി​ൽ ഉൗ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
നി​ല​ന്പൂ​ർ-​നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര​പാ​ത​യി​ൽ വെ​ളി​യം​തോ​ട് മു​ത​ൽ മൈ​ലാ​ടി പാ​ലം വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​ക്ക് എ​ത്തി​ച്ച വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ട് നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. പൊ​തു​വേ വീ​തി കു​റ​ഞ്ഞ റോ​ഡാ​ണി​ത്.
നി​ല​ന്പൂ​ർ-​ക​ക്കാ​ടം​പൊ​യി​ൽ, നി​ല​ന്പൂ​ർ-​വെ​ള്ളി​മു​റ്റം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ പ്ര​തി​ദി​നം ക​ട​ന്നു പോ​കു​ന്ന റോ​ഡി​ന്‍റെ പ​കു​തി ഭാ​ഗം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കീ​ഴ​ട​ക്കി​യ​തോ​ടെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഈ ​മാ​സം 30ന് ​മു​ന്പ് വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​ക​രി​ക്കേ​ണ്ട​തു​കൊ​ണ്ടാ​ണ് നി​ല​ന്പൂ​ർ റോ​ഡി​ൽ വെ​ളി​യം​തോ​ട്-​മു​ത​ൽ മൈ​ലാ​ടി പാ​ലം വ​രെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ർ​ത്തി​യി​ടാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നാ​ണ് നി​ല​ന്പൂ​ർ ജോ​യി​ന്‍​റ് ആ​ർ​ടി​ഒ ദീ​ലി​പി​ന്‍റെ മ​റു​പ​ടി. ഈ ​മാ​സം 30 വ​രെ ഗ​താ​ഗ​ത​കു​രു​ക്ക് യാ​ത്ര​ക്കാ​ർ സ​ഹി​ക്ക​ണ​മെ​ന്ന് സാ​രം.