യാ​ത്രാ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി കെഎസ്ആ​ർ​ടി​സി ഇ​ല​ക്‌ട്രിക് ബ​സു​ക​ൾ
Friday, September 24, 2021 12:55 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​ത്തി​ൽ പു​തു​താ​യി ന​ട​പ്പാ​ക്കി​യ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ യാ​ത്രാ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി ബ​സ് സ്റ്റാൻഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ഗ​ര​ത്തി​ൽ കെഎസ്ആർടിസി ഇ​ലക്ട്രിക് ബ​സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആന്‍റണി രാ​ജു തി​രു​വ​ന​ന്ത​പ്പു​ര​ത്ത് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ഷാ​ജി​യു​മാ​യു​ള്ള കൂ​ടി​കാ​ഴ്ച​യി​ൽ അ​റി​യി​ച്ചു.
മൂ​സ​ക്കു​ട്ടി സ്മാ​ര​ക ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത് ന​ഗ​ര​സ​ഭ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് മ​ല​പ്പു​റം ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ഇ​ല​ക്ട്രി​ക് ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ ട്രാ​ൻ​സ്ഫോ​ർ​മ​ർ കൂ​ടി എ​ത്തു​ന്ന​തോ​ടെ അ​ന​ർ​ട്ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ചാ​ർ​ജിം​ഗ് കേ​ന്ദ്ര​ത്തി​ന് എ​ൻ​ഒ​സി ല​ഭി​ക്കു​ന്ന​തോ​ടെ ഒ​രു മാ​സ​ത്തി​ന​കം ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​ക്കും.

എ​ൻ​സി​പി നേ​തൃ​യോ​ഗം

നി​ല​ന്പൂ​ർ: നാ​ഷ​ണ​ലി​സ്റ്റ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ്ര​വ​ർ​ത്ത​ക യോ​ഗം ന​ട​ത്തി. നി​ല​ന്പൂ​രി​ൽ ന​ട​ന്ന പ​രി​പാ​ടി എ​ൻ​സി​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​വൈ​സി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.അ​നീ​ഷ് പു​ന്ന​കു​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.