സൗ​രോ​ർ​ജ വേ​ലി​ സ്ഥാ​പി​ക്കും
Sunday, September 26, 2021 9:49 PM IST
മ​ല​പ്പു​റം: വ​ന്യ​മൃ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​യി എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ്, കാ​ളി​കാ​വ്, ക​രു​വാ​ര​ക്കു​ണ്ട് ഭാ​ഗ​ങ്ങ​ളി​ൽ ക​ർ​ഷ​ക​രു​ടെ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നും ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന​തി​നും പ​രി​ഹാ​ര​മാ​യി സൗ​രോ​ർ​ജ വേ​ലി​ക​ൾ ഇ​ല്ലാ​ത്ത വ​നാ​തി​ർ​ത്തി​ക​ളി​ൽ വേ​ലി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യും നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത സൗ​രോ​ർ​ജ വേ​ലി​ക​ൾ വ​ന സം​ര​ക്ഷ​ണ സ​മി​തി​ക​ൾ മു​ഖേ​ന റി​പ്പ​യ​ർ ചെ​യ്ത് പ്ര​വ​ർ​ത്തന​ക്ഷ​മ​മാ​ക്കു​മെ​ന്നും നോ​ർ​ത്ത് ഡി​എ​ഫ്ഒ ജി​ല്ലാ​വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ രാ​ത്രികാ​ല പ​ട്രോ​ളി​ംഗ് ശ​ക്തി​പ്പെ​ടു​ത്തി. കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ആ​ന​ക​ൾ കാ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്ന​ത് നി​രീ​ക്ഷി​ക്കു​ന്ന​തി​ന് രാ​ത്രി കാ​ല വാ​ച്ച​ർ​മാ​രെ നി​യോ​ഗി​ച്ചു. ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ ലൈ​സ​ൻ​സു​ള്ള തോ​ക്കു​ട​മ​ക​ൾ​ക്ക് വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​കു​ക​യും ഇ​തു​വ​രെ വ​രെ നി​ല​ന്പൂ​ർ ഡി​വി​ഷ​നു കീ​ഴി​ൽ 27 കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ന്ന​താ​യും ഡി​എ​ഫ്ഒ നോ​ർ​ത്ത് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
നി​ല​ന്പൂ​ർ - ഷൊ​ർ​ണൂ​ർ റൂ​ട്ടി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം പൂ​ർ​ണ തോ​തി​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ.​യു.​എ.​ല​ത്തീ​ഫ് എം​എ​ൽ​എ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നി​ക​ളു​ടെ പേ​രു​ക​ൾ ച​രി​ത്ര രേ​ഖ​യി​ൽ നി​ന്നും വെ​ട്ടി​മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടും ഇ​ന്ത്യ​ൻ ഹി​സ്റ്റ​റി റി​സ​ർ​ച്ച് കൗ​ണ്‍​സി​ലി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ട് പി.​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.
പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടെ പ്ര​തി​നി​ധി അ​ഡ്വ. പി.​അ​ബു സി​ദ്ദീഖ് പ്ര​മേ​യ അ​നു​വാ​ദ​ക​നാ​യി. എ​സ്എ​സ്എ​ൽ​സി പാ​സാ​യ 20,000 ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ർ​പ​ഠ​ന​ത്തി​ന് അ​വ​സ​ര​മി​ല്ലാ​തി​രി​ക്കെ പു​തു​താ​യി ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം​എ​ൽ​എ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ടി.​വി.​ഇ​ബ്രാ​ഹിം എം​എ​ൽ​എ പ്ര​മേ​യം അ​നു​വാ​ദ​ക​നാ​യി.കെഎ​സ്ഇ​ബി, ജ​ല അ​തോ​റി​റ്റി, പൊ​തു​വി​ദ്യാ​ഭ്യാ​സം, റോ​ഡു​ക​ൾ, ആ​രോ​ഗ്യം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ മു​ഖേ​ന ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​യും പ​ദ്ധ​തി​ക​ളും യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി.
പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ന് തു​ട​ർ യോ​ഗ​ങ്ങ​ൾ ചേ​രാ​നും ജി​ല്ലാ​വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ.​പ്രേം​കു​മാ​ർ, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ എ​സ്.​പ്രേം​കൃ​ഷ്ണ​ൻ, എ​ഡി​എം എ​ൻ.​എം.​മെ​ഹ​റ​ലി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ പി.​എ.​ഫാ​ത്തി​മ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ജി​ല്ല​യി​ൽ പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന യോ​ഗ​ത്തി​ൽ മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു. ഇ​തി​നു വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി യോ​ഗ​ത്തി​ൽ ന​ൽ​കി.