കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി നാ​ശം വ​രു​ത്തു​ന്നു
Sunday, September 26, 2021 9:49 PM IST
ക​രു​വാ​ര​കു​ണ്ട്: കാ​ടി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി കൃ​ഷി നാ​ശം വ​രു​ത്തു​ന്ന​തോ​ടൊ​പ്പം ഇ​വ ജ​ന​ങ്ങ​ൾ​ക്കു നേ​രേ തി​രി​ഞ്ഞ് ആ​ക്ര​മ​ണ സ്വ​ഭാ​വം ന​ട​ത്തി വ​രു​ന്ന സം​ഭ​വം വ​ർ​ധി​ച്ചു വ​രു​ന്ന​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ ഇ​വ​യു​ടെ ആ​ക്ര​മ​ത്തെ തു​ട​ർ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളും ആ​ക്ര​മ​ത്തി​നി​ര​യാ​കു​ന്നു. വ​ന​പ്ര​ദേ​ശ​ത്തു നി​ന്നും ഇ​രു​പ​തു​കി​ലോ​മീ​റ്റ​റു​ക​ളി​ല​ധി​കം വ​രെ ദൂ​ര​ത്തെ​ത്തി ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യാ​ണ് ഇ​വ വി​ള​നാ​ശം വ​രു​ത്തു​ന്ന​ത്. ക​പ്പ, ചേ​ന്പ് തു​ട​ങ്ങി​യ കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളാ​യി​രു​ന്നു നേ​ര​ത്തേ ഇ​വ​യു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണം. എ​ന്നാ​ൽ കൃ​ഷി​യി​ട​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ ക​മു​കി​ൻ തൈ​ക​ളും വാ​ഴ​ക​ളും റ​ബ​ർ​തൈ​ക​ളും നാ​ശം വ​രു​ത്തു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ചെ​റു​ റ​ബ​റി​ന്‍റെ തോ​ൽ​പൊ​ളി​ച്ച് ഭ​ക്ഷ​ണ​മാ​ക്കു​ന്ന ശീ​ലം വ​ർ​ധി​ച്ചു വ​രു​ന്ന​താ​യും ഇ​ത് ക​ർ​ഷ​ക​ർ​ക്ക് വ​ൻ​സാ​ന്പ​ത്തി​ക​ന​ഷ്ട​മാ​ണ് വ​രു​ത്തു​ന്ന​തെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
കു​ല​ച്ച​വാ​ഴ​ക​ൾ ചു​വ​ടെ മ​റി​ച്ചി​ട്ട് കാ​യ്ക​ൾ തി​ന്നു​ന്ന ശീ​ല​വും വ​ർ​ധി​ച്ചു വ​രു​ന്നു. ഒ​രു കൂ​ട്ടം​പ​ന്നി​ക​ൾ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യാ​ൽ നി​മി​ഷ​നേ​രം കൊ​ണ്ട് ഏ​ക്ക​ർ​ക​ണ​ക്കി​ന് സ്ഥ​ല​ത്തെ ക​പ്പ കൃ​ഷി​യ​ട​ക്കം നാ​ശം വ​രു​ത്തു​ന്ന​താ​യും രാ​ത്രി ഉ​റ​ക്ക​മി​ള​ച്ച് കാ​വ​ലി​രു​ന്നാ​ണ് കൃ​ഷി​യെ പ​ന്നി ശ​ല്യ​ത്തി​ൽ നി​ന്നും സം​ര​ക്ഷി​ക്കു​ന്ന​തെ​ന്നും ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​നു​ള്ള അ​നു​വാ​ദം അ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്ക് അ​ത് ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​നാ​കു​ന്നി​ല്ല.
മ​ല​യോ​ര​മേ​ഖ​ല​യി​ൽ നി​ര​വ​ധി പേ​ർ​ക്ക് ലൈ​സ​ൻ​സു​ള്ള തോ​ക്കു​ക​ളു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ പ്രാ​യാ​ധി​ക്യ​ത്തെ തു​ട​ർ​ന്നു ഉ​ന്നം പി​ഴ​ച്ച് ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ സാ​ധി​ക്കാ​തെ വ​രു​ന്ന​താ​യും തോ​ക്കു​ട​മ​ക​ൾ പ​റ​യു​ന്നു. അ​തേ​സ​മ​യം ഈ ​രം​ഗ​ത്തേ​ക്ക് താ​ല്പ​ര്യ​മു​ള്ള യു​വാ​ക്ക​ൾ​ക്ക് തോ​ക്കി​നു​ള്ള ലൈ​സ​ൻ​സ് ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.