കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ൻ വീ​ട്ടി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Monday, September 27, 2021 11:03 PM IST
പാ​ണ്ടി​ക്കാ​ട്: കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ന്പാ​ന​ങ്ങാ​ടി സ്വ​ദേ​ശി മൊ​ട്ടാ​ര ശ​ശി​കു​മാ​ർ (51)നെ​യാ​ണ് വീ​ട്ടി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ട് വി​ട്ടി​റ​ങ്ങി​യ ഇ​ദ്ദേ​ഹ​ത്തി​നാ​യി ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പാ​ണ്ടി​ക്കാ​ട് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച്ച വൈ​കി​ട്ട് ആ​റി​നാ​ണ് വീ​ട്ടി​ലെ കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ർ​ട്ട​ന​ട​പ​ടി​ക​ൾ​ക്കാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ജ​യ​ശ്രീ. മ​ക്ക​ൾ: അ​ശ്വ​തി, ആ​ശ.