ജി​ല്ല​യി​ൽ വൈ​റ​സ് ബാ​ധി​ത​ർ കു​റ​യു​ന്നു
Sunday, October 17, 2021 12:30 AM IST
മ​ല​പ്പു​റം: ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ല​പ്പു​റം ജി​ല്ല​യ്ക്ക് പ്ര​തീ​ക്ഷ പ​ക​രു​ന്നു. ഇ​ന്ന​ലെ 438 പേ​ർ​ക്കു മാ​ത്ര​മാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ്19 വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 5.6 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. അ​തേ​സ​മ​യം 681 പേ​ർ വി​ദ​ഗ്ധ പ​രി​ച​ര​ണ​ത്തി​നു വൈ​റ​സ് വി​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 5,51,975 പേ​രാ​യി.
രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട് 423 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ​ക്കാ​ർ​ക്കും കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യി​ട്ടി​ല്ല. ആ​റു പേ​ർ​ക്കു വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ളും ഇ​ത​രസം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ എ​ട്ടു പേ​ർ​ക്കും വൈ​റ​സ്ബാ​ധ തി​രി​ച്ച​റി​ഞ്ഞു.
30,488 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 6,925 പേ​ർ ജി​ല്ല​യി​ൽ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 646 പേ​ർ കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ലും 29 പേ​ർ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍​റ് സെ​ന്‍റ​റു​ക​ളി​ലും 39 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍​റ് സെ​ന്‍ററു​ക​ളി​ലു​മാ​ണ്.ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെന്‍റ​റു​ക​ളി​ൽ ഇ​പ്പോ​ൾ ആ​രും നി​രീ​ക്ഷ​ണ​ത്തി​ലി​ല്ല. ശേ​ഷി​ക്കു​ന്ന കോ​വി​ഡ് ബാ​ധി​ത​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ക​ളു​ടെ എ​ണ്ണം 38.57 ല​ക്ഷം ക​വി​ഞ്ഞു. ഇ​തു​വ​രെ 38,56,622 ല​ക്ഷം ഡോ​സ് വാ​ക്സി​നു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.