മൂ​ന്നാ​റി​ലേ​ക്കു​ള്ള ആ​ദ്യസ​ർ​വീ​സി​ന് മ​ല​പ്പു​റ​ത്ത് തു​ട​ക്ക​മാ​യി
Sunday, October 17, 2021 12:32 AM IST
മ​ല​പ്പു​റം: മൂ​ന്നാ​റി​ന്‍റെ സൗ​ന്ദ​ര്യം നേ​രി​ൽ ക​ണ്ടു ആ​സ്വാ​ദി​ക്കാ​നാ​യി 48 യാ​ത്ര​ക്കാ​രു​മാ​യി മ​ല​പ്പു​റം ഡി​പ്പോ​യി​ൽ നി​ന്നു​ള്ള ആ​ദ്യ കെഎസ്ആ​ർ​ടി​സി ബ​സ് വി​നോ​ദ​യാ​ത്ര​ക്ക് തു​ട​ക്ക​മാ​യി. മ​ല​പ്പു​റം കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നു ആ​രം​ഭി​ച്ച ബ​സ് സ​ർ​വീ​സ് പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. യാ​ത്ര​യെ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ലു​ള്ള​വ​ർ കെഎസ്ആ​ർ​ടി​സി ഒ​രു​ക്കി​യ മൂ​ന്നാ​ർ യാ​ത്ര​യെ ഇ​ഷ്ട​പ്പെ​ടു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​തു​വ​രെ 547 പേ​രാ​ണ് മ​ല​പ്പു​റ​ത്തു നി​ന്നു മൂ​ന്നാ​റി​ലേ​ക്കു പോ​കാ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ളു​ക​ൾ കു​റ​ഞ്ഞ​തെ​ന്നും ഈ ​സാ​ഹ​ച​ര്യ​മ​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ യാ​ത്ര​ക്ക് ത​യാ​റാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 48 യാ​ത്ര​ക്കാ​രു​മാ​യാ​ണ് കെഎസ്ആ​ർ​ടി​സി​യു​ടെ സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സ് മ​ല​പ്പു​റം ഡി​പ്പോ​യി​ൽ നി​ന്നു ഇ​ന്ന​ലെ ഉ​ച്ച​ക്ക് 1.45ന് ​യാ​ത്ര ആ​രം​ഭി​ച്ച​ത്. രാ​ത്രി​യോ​ടു കൂ​ടി മൂ​ന്നാ​റി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് യാ​ത്രക്ര​മീ​ക​ര​ണ​ങ്ങ​ൾ. മൂ​ന്നാ​റി​ൽ സ്ലീ​പ്പ​ർ ബ​സി​ലാ​ണ് യാ​ത്ര​ക്കാ​ർ​ക്കു​ള്ള താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ കാ​ണാ​നും കെഎസ്ആ​ർ​ടി​സി ത​ന്നെ സൗ​ക​ര്യ​മൊ​രു​ക്കും. ഭ​ക്ഷ​ണം, പാ​ർ​ക്കു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ചെ​ല​വ് എ​ന്നി​വ യാ​ത്ര​ക്കാ​ർ അ​ധി​ക​മാ​യി വ​ഹി​ക്ക​ണം. ആ​യി​രം രൂ​പ മു​ത​ലാ​ണ് ഒ​രാ​ൾ​ക്കു​ള്ള നി​ര​ക്ക്.
കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ല​പ്പു​റം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​ർ, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, കെഎ​സ്ആ​ർ​ടി​സി സോ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​ടി.​സെ​ബി, ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ജോ​ഷി ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.