മി​ഷ​ൻ ഞാ​യ​ർ: പ്രേ​ഷിത റാ​ലി ന​ട​ത്തി
Monday, October 18, 2021 12:51 AM IST
എ​ട​ക്ക​ര: മി​ഷ​ൻ ഞാ​യ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ത​ല​ഞ്ഞി ശാ​ഖ​യി​ൽ ‘ക​ർ​മ​നാ​ദം’ പ്രേ​ഷി​ത റാ​ലി സം​ഘ​ടി​പ്പി​ച്ചു. വ​ർ​ണ​ശ​ബ​ള​മാ​യ റാ​ലി​ക്ക് ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഫാ. ​സ​ജി കോ​ട്ടാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ര​ദ​ർ ഫ്രാ​ൻ​സി​സ് മം​ഗ​ലാ​മ​ഠ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ഴു​തി ത​യാ​റാ​ക്കി​യ സ​ന്പൂ​ർ​ണ ബൈ​ബി​ൾ, വ​ച​നാ​ൽ​ബം, വ​ച​ന​പ്പെ​ട്ടി, വി​ശു​ദ്ധ​രു​ടെ ആ​ൽ​ബം, കൈ​യെ​ഴു​ത്ത് മാ​സി​ക എ​ന്നി​വ​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ത്തി.
ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ് താ​ന്നി​ക്ക​ൽ സ്വാ​ഗ​ത​വും ഷൈ​നി കു​ള​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു. ഡ​യ​റ​ക്ട​ർ ഫാ. ​സ​ജി കോ​ട്ടാ​യി​ൽ, മ​താ​ധ്യാ​പ​ക​ർ, കൈ​ക്കാ​ര​ൻ​മാ​ർ, സി​സ്റ്റേ​ഴ്സ്, പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, ഇ​ട​വ​ക​യി​ലെ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.