പെ​രി​ന്ത​ൽ​മ​ണ്ണ - വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി പു​ന​രാ​രം​ഭി​ക്ക​ണം: യൂ​ത്ത് ലീ​ഗ്
Tuesday, October 19, 2021 1:00 AM IST
കൊ​ള​ത്തൂ​ർ: പെ​രി​ന്ത​ൽ​മ​ണ്ണ - വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ നി​ർ​ത്ത​ലാ​ക്കി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നു മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി ആ​വ​ശ്യ​പെ​ട്ടു. വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ പ്ര​ധാ​ന റൂ​ട്ടു​ക​ളി​ലൊ​ന്നാ​യ പെ​രി​ന്ത​ൽ​മ​ണ്ണ-​വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ യാ​ത്രാ​ക്ലേ​ശം അ​തി​രൂ​ക്ഷ​മാ​കും.
ദേ​ശ​സാ​ൽ​കൃ​ത റൂ​ട്ടാ​യി​ട്ടും കെഎ​സ്ആ​ർ​ടി​സി ഈ ​റൂ​ട്ട് കൈ​വി​ട്ട​ത് നീ​തീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു യൂ​ത്ത് ലീ​ഗ് മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വി​ല​യി​രു​ത്തി. കോ​വി​ഡ് കാ​ല​ത്തി​നു മു​ന്പ് പൊ​ന്നാ​നി -പെ​രി​ന്ത​ൽ​മ​ണ്ണ ഡി​പ്പോ​ക​ളി​ൽ നി​ന്നാ​യി ഇ​തു വ​ഴി സ​ർ​വീ​സു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് നി​ർ​ത്ത​ലാ​ക്കി​യ ഈ ​സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും റൂ​ട്ടി​ലെ യാ​ത്രാ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്, ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ലാ​യി മൂ​ന്നു കോ​ള​ജു​ക​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ, നി​ര​വ​ധി എ​ൽ​പി, യു​പി സ്ഥാ​പ​ന​ങ്ങ​ളും പോ​ളി​ടെ​ക്നി​ക്കു​ക​ൾ, മ​റ്റു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ഈ ​റൂ​ട്ടി​ലു​ണ്ട്.
വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തോ​ടെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള യാ​ത്ര​ൾ​ക്ക് കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് അ​ത്യാ​വ​ശ്യ​മാ​കു​മെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. മ​ങ്ക​ട എം​എ​ൽ​എ മ​ഞ്ഞ​ളാം​കു​ഴി അ​ലി ഇ​തു സം​ബ​ന്ധി​ച്ചു വ​കു​പ്പു​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.