ക​ൽ​കു​ണ്ടി​ൽ ക​ന​ത്ത മ​ഴ; ആ​ർ​ത്ത​ല നി​വാ​സി​ക​ളെ ക്യാ​ന്പി​ലേ​ക്കു മാ​റ്റി
Thursday, October 21, 2021 12:52 AM IST
ക​രു​വാ​ര​കു​ണ്ട്: ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ൽ​കു​ണ്ട് മ​ല​യോ​ര​ത്ത് പെ​യ്ത ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന ക​രു​വാ​ര​കു​ണ്ട് ക​ൽ​കു​ണ്ട് ആ​ർ​ത്ത​ല കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ളെ ക​രു​വാ​ര​കു​ണ്ട് പോ​ലീ​സ്, ക​ൽ​കു​ണ്ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ ക്യാ​ന്പി​ലേ​ക്കു മാ​റ്റി. ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ആ​ർ​ത്ത​ല കോ​ള​നി​യി​ൽ വ​സി​ക്കു​ന്ന​ത്.
മ​ഴ​യെ തു​ട​ർ​ന്നു ഒ​ലി​പ്പു​ഴ​യി​ലും ക​ല്ല​ൻ​പു​ഴ​യി​ലും ശ​ക്ത​മാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലും ഒ​ലി​പ്പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി. ഒ​ലി​പ്പു​ഴ​യി​ലൂ​ടെ​യു​ള്ള മ​ല​വെ​ള്ള​പാ​ച്ചി​ലി​നെ തു​ട​ർ​ന്ന് മാ​ന്പ​റ്റ​പാ​ലം ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലാ​ണ്. ഒ​ലി​പ്പു​ഴ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടു പ​ല കു​ടും​ബ​ങ്ങ​ളും ബ​ന്ധു​ജ​ന​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ അ​ഭ​യം പ്രാ​പി​ച്ചു.
എ​ന്നാ​ൽ കോ​വി​ഡ് ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധു​ജ​ന​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലേ​ക്കു പോ​കാ​നും ജ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ടാ​കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട മ​ഴ​യി​ൽ ഒ​ലി​പ്പു​ഴ ക​ര​ക​വി​ഞ്ഞ് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള​ട​ക്ക​മു​ള്ള​വ പു​ഴ​യെ​ടു​ത്തി​രു​ന്നു.