ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Friday, October 22, 2021 12:38 AM IST
നി​ല​ന്പൂ​ർ: കെ​പി​സി​സിയുടെ 23 ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രി​ൽ ജി​ല്ല​യി​ൽ നി​ന്നും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഇ​ടം​നേ​ടി. നി​ല​വി​ൽ സം​സ്കാ​ര സാ​ഹി​തി ചെ​യ​ർ​മാ​നാ​ണ്. നി​ല​ന്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ന്നി പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ നി​ല​ന്പൂ​ർ അ​ർ​ബ​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാണ്. എഐ ഗ്രൂ​പ്പു​ക​ൾ ഐ​ക്യ​ക​ണ്ഠേ​ന​യാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​തോ​ടെ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന് വൈ​കി​യാ​ണെ​ങ്കി​ലും പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചു എ​ന്ന സം​തൃ​പ്തി​യി​ലാ​ണ് ആ​ര്യാ​ട​ൻ പ​ക്ഷം. 2016ൽ ​നി​ല​ന്പൂ​രി​ൽ നി​ന്നും നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. സി​നി​മ തി​ര​ക്ക​ഥാ​കൃ​ത്ത് കൂ​ടി​യാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്. ജി​ല്ല​യി​ൽ നി​ന്നു ആ​ലി​പ്പ​റ്റ ജ​മീ​ല​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.