കാ​ട്ടാ​ന​ക്കൂ​ട്ടം വി​ള​ക​ൾ ന​ശി​പ്പി​ച്ചു
Friday, October 22, 2021 12:38 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് പൂ​വ്വ​ത്തി​പ്പൊ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി വി​ള​ക​ൾ ന​ശി​പ്പി​ച്ചു. ത​ച്ച​റ​ക്കു​ഴി​യി​ൽ ബാ​പ്പു​വി​ന്‍റെ ഒ​ന്ന​ര​യേ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ലെ ക​പ്പ, വാ​ഴ, ചേ​ന്പ്, ചേ​ന തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ന​ശി​പ്പി​ച്ച​ത്.
പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ ധ​ന​കാ​ര്യ​സ്ഥാാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്താ​ണ് ബാ​പ്പു കൃ​ഷി ന​ട​ത്തി​യി​രു​ന്ന​ത്. വി​ള​വെ​ടു​ക്കാ​റാ​യ സ​മ​യ​ത്ത് കാ​ട്ടാ​ന​ക​ൾ വി​ള​ക​ൾ ന​ശി​പ്പി​ച്ച​തോ​ടെ ഇ​യാ​ൾ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. വ​നാ​തി​ർ​ത്തി​യി​ലെ ഫെ​ൻ​സിം​ഗ് ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യി​ട്ടു​ള്ള​ത്. ആ​ന​മ​റി മു​ത​ൽ ക​രി​ന്പി​ൻ​പൊ​ട്ടി വ​രെ​യു​ള്ള വ​ന​യോ​ര മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്. വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.