റോ​ഡി​ലെ കു​ഴി ഭീ​ഷ​ണി​യാ​കു​ന്നു
Sunday, October 24, 2021 12:28 AM IST
മ​ങ്ക​ട: മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പ​ത്തെ റോ​ഡി​ലെ കു​ഴി ഭീ​ഷ​ണി​യാ​കു​ന്നു. സ്കൂ​ളി​ന്‍റെ പ്ര​ധാ​ന ഗേ​റ്റി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തു സം​സ്ഥാ​ന പാ​ത​യി​ൽ ഒ​രു വ​ർ​ഷ​മാ​യി കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ള​മൊ​ഴു​കി​യാ​ണ് റോ​ഡി​ൽ വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ട​ത്. ഇ​ട​ക്ക് കു​ഴി അ​ട​ക്കാ​റു​ണ്ടെ​ങ്കി​ലും താ​മ​സി​യാ​തെ വീ​ണ്ടും പൊ​ട്ടി​പ്പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്. റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗം വ​രെ​യെ​ത്തി നി​ൽ​ക്കു​ന്ന കു​ഴി സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ദു​രി​ത​മാ​കും. ദി​നേ​ന​യെ​ന്നോ​ണം ക​രി​ങ്ക​ല്ലു​ക​ൾ ക​യ​റ്റി ടി​പ്പ​ർ ലോ​റി​ക​ൾ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നു പാ​റ​ക്ക​ല്ലു​ക​ൾ തെ​റി​ച്ചു വീ​ഴാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നു ര​ക്ഷി​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.
വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷി​ത​ത്വം പ​രി​ഗ​ണി​ച്ച് പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.