ടൂ​റി​സം മേ​ഖ​ല ല​ഹ​രി വി​പ​ണ​ന കേ​ന്ദ്ര​മാ​ക്ക​രു​ത്: ല​ഹ​രി നി​ർ​മാ​ർ​ജ​ന സ​മി​തി
Monday, October 25, 2021 12:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള​ത്തി​ലെ പ്ര​കൃ​തി ര​മ​ണീ​യ​മാ​യ സ്ഥ​ല​ങ്ങ​ൾ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തോ​ടൊ​പ്പം സാ​മൂ​ഹികവി​രു​ദ്ധ​രു​ടെ​യും ല​ഹ​രി​വി​ത​ര​ണ​ക്കാ​രു​ടെ​യും താ​വ​ള​മാ​യി മാ​റു​ന്ന​ത് സ​ർ​ക്കാ​ർ ജാ​ഗ്ര​ത​യോ​ടെ കാ​ണ​ണ​മെ​ന്ന് ല​ഹ​രി നി​ർ​മാ​ർ​ജ​ന സ​മി​തി സം​സ്ഥാ​ന​ത​ല യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സം​സ്ഥാ​ന​ത​ല സാ​ഹി​ത്യ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ മു​സ്ത​ഫ നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​എം.​കെ കാ​ഞ്ഞി​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ.കു​ഞ്ഞി​ക്കോ​മു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ​ൽ​എ​ൻ​എ​സ് ക​ലാ,സാ​ഹി​ത്യ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ കാ​ട്ടൂ​ർ ബ​ഷീ​ർ കൊ​ല്ലം, ക​ണ്‍​വീ​ന​ർ പി.​പി അ​ല​വി​ക്കു​ട്ടി, നി​യോ​ജ​ക മ​ണ്ഡ​ലം ലീ​ഗ് പ്ര​സി​ഡ​ന്‍റ് പി.​എ.​നാ​സ​ർ, സ​ർ​വീ​സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കൊ​ള​ക്കാ​ട​ൻ അ​സീ​സ്, മ​ല​ബാ​ർ ഗോ​ൾ​ഡ് മാ​നേ​ജ​ർ പി.​ടി.​എ നാ​സ​ർ, വ​ർ​ഗീ​സ് ത​ണ്ണി​നാ​ൽ, എ​ൽ​എ​ൻ​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ പ​രീ​ത് കാ​രേ​ക്കാ​ട്, പി.​പി.​എ.അ​സീ​സ്, ഷാ​ജു തോ​പ്പി​ൽ, സൈ​ഫു​ദീ​ൻ വ​ലി​യ​ക​ത്ത്, അ​ഷ്റ​ഫ് കോ​ടി​യി​ൽ, ഷീ​ല​ത്ത് ബീ​രാ​ൻ​കു​ട്ടി, കു​ഞ്ഞ​ഹ​മ്മ​ദ്കു​ട്ടി ശാ​ന്തി​ന​ഗ​ർ, പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ, എം.​മാ​നു കു​രി​ക്ക​ൾ, ആ​ഷി​ഖ് ന​ന്ന​മു​ക്ക്, പി.​ശ്രു​തി വ​ർ​മ, മു​ഹ​മ്മ​ദ് യൂ​നു​സ് പെ​രി​ന്ത​ൽ​മ​ണ്ണ, അ​ഷ്റ​ഫ് കി​ഴി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, യു​വ​ത വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു നാ​നൂ​റി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്ത ല​ഹ​രി വി​രു​ദ്ധ പ്ര​സം​ഗം (ജൂ​ണി​യ​ർ, സീ​നി​യ​ർ), ക്വി​സ്, മു​ദ്രാ​വാ​ക്യ ര​ച​ന, ഈ​ണം പ​ക​ര​ൽ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 35 പ്ര​തി​ഭ​ക​ളാ​ണ് സ​മ്മാ​നാ​ർ​ഹ​രാ​യ​ത്.