സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ യു​വ​തി​ക​ളെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നു ദേ​ഹോ​പ​ദ്ര​വം: പ്ര​തി അ​റ​സ്റ്റി​ൽ
Monday, October 25, 2021 12:04 AM IST
എ​ട​ക്ക​ര: സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്ത യു​വ​തി​ക​ളെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നു ഉ​പ​ദ്ര​വി​ച്ച വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​യെ വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ട​ക്ക​ര കൗ​ക്കാ​ട് സ്വ​ദേ​ശി ആ​ല​ങ്ങാ​ട​ൻ ശ്രീ​ജി​ത്ത് എ​ന്ന മ​ണി​ക്കു​ട്ട(31) നെ​യാ​ണ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ബ്ദു​ൾ ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.
ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 13 ന് ​വൈ​കു​ന്നേ​രം ഏ​ഴു മ​ണി​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ ഒ​രു സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് എ​ട​ക്ക​ര​യി​ൽ നി​ന്നു സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന പ്ര​തി മു​രി​ങ്ങ​മു​ണ്ട എ​ന്ന സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​വ​ച്ചു സ്കൂ​ട്ട​റി​നു കു​റു​കെ ബൈ​ക്ക് വി​ല​ങ്ങി​ട്ട് ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്നു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി സ്കൂ​ട്ട​റ​ട​ക്കം മ​റി​ഞ്ഞു വീ​ണു. തു​ട​ർ​ന്നു ഉ​ച്ച​ത്തി​ൽ ബ​ഹ​ളം വ​ച്ച​പ്പോ​ൾ ശ്രീ​ജി​ത്ത് ബൈ​ക്കോ​ടി​ച്ചു ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. സം​ഭ​വ​സ​മ​യം പ്ര​തി മാ​സ്കും ഹെ​ൽ​മ​റ്റും റെ​യി​ൻ​കോ​ട്ടും ധ​രി​ച്ചി​രു​ന്നു.
തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ദാ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം​നി​ല​ന്പൂ​ർ ഡി​വൈ​എ​സ്പി സാ​ജു.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ കീ​ഴി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ്ര​ദേ​ശ​ത്തെ സി​സി ടി.​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും പ്ര​ദേ​ശ​വാ​സി​ക​ൾ ന​ൽ​കി​യ സൂ​ച​ന​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലും പി​ന്നീ​ടു​ള്ള യു​വ​തി​യു​ടെ യാ​ത്ര​യി​ൽ യു​വ​തി യാ​ത്ര ചെ​യ്യു​ന്ന പാ​ത​യി​ലൂ​ടെ യു​വ​തി അ​റി​യാ​തെ ബൈ​ക്കി​ൽ പോ​ലീ​സ് പി​ന്തു​ട​ർ​ന്നും ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ​ക്കു​റി​ച്ചും പ്ര​തി ഉ​പ​യോ​ഗി​ച്ച ബൈ​ക്കി​നെ​ക്കു​റി​ച്ചും സൂ​ച​ന ല​ഭി​ച്ച​ത്.
പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ഞാ​യ​റാ​ഴ്ച രാ​വി​ലെ കൊ​ണ്ടോ​ട്ടി ഒ​ള​വ​ട്ടൂ​രി​ലു​ള്ള ജോ​ലി സ്ഥ​ല​ത്തു വ​ച്ചാ​ണ് അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.
ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ചു​ങ്ക​ത്ത​റ പു​ലി​മു​ണ്ട​യി​ൽ വ​ച്ച് രാ​ത്രി എ​ട്ടി​നു ഉ​ദ്യോ​ഗ​സ്ഥ​യാ​യ യു​വ​തി​യെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങും വ​ഴി ആ​ക്ര​മി​ച്ച കേ​സി​നും തു​ന്പാ​യി. സം​ഭ​വ​ത്തി​ൽ എ​ട​ക്ക​ര പോ​ലീ​സും കേ​സെ​ടു​ത്തി​രു​ന്നു. യു​വ​തി​ക​ൾ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. പ്ര​തി​യെ കോ​ട​തി​ റി​മാ​ൻ​ഡ് ചെ​യ്തു.