റ​ബ​ർ ബോ​ർ​ഡ് പ്രചാരണം തുടങ്ങി
Tuesday, October 26, 2021 12:43 AM IST
നി​ല​ന്പൂ​ർ: റ​ബ​ർ ഉ​ത്പാ​ദ​ന​വും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ച്ചു പ്ര​കൃ​തി​ദ​ത്ത റ​ബ​റി​ന്‍റെ കാ​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ സ്വ​യം​പ​ര്യാ​പ്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ റ​ബ​ർ ബോ​ർ​ഡ് ന​ട​ത്തു​ന്ന തീ​വ്ര​പ്ര​ചാ​ര​ണ​പ​രി​പാ​ടി​യു​ടെ നി​ല​ന്പൂ​ർ മേ​ഖ​ലാ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ടി.​പി. രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. സ്വ​യം​പ​ര്യാ​പ്ത ഭാ​ര​ത​ത്തി​നാ​യി റ​ബ​ർ കൃ​ഷി​യു​ടെ ഉ​ജ്ജീ​വ​നം എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ചാ​ര​ണ വി​ഷ​യം. ഉ​ദ്ഘാ​ട​നം കാ​ര​ച്ചാ​ൽ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ കീ​ഴി​ൽ കാ​ര​ച്ചാ​ൽ ജം​ഗ​ഷ​നി​ലെ ഹ​സ​ൻ ഗു​രു​ക്ക​ൾ ന​ഗ​റി​ൽ ന​ട​ത്തി.
പു​തു​കൃ​ഷി​യും ആ​വ​ർ​ത്ത​ന​കൃ​ഷി​യും ന​ട​ത്തു​ക, പ്രാ​യം ചെ​ന്ന​തും ആ​ദാ​യം കു​റ​ഞ്ഞ​തു​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി ഉ​ത്പാ​ദ​ന​ക്ഷ​മ​ത കൂ​ടി​യ ഇ​ന​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക, കൃ​ഷി​സ്ഥ​ല​ത്തി​ന്‍റെ ല​ഭ്യ​ത കൂ​ടു​ത​ലു​ള്ള വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ യോ​ജി​ച്ച റ​ബ​റി​ന​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യാ​ണ് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ന് ബോ​ർ​ഡ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മെ​ച്ച​പ്പെ​ട്ട കൃ​ഷി സ​ന്പ്ര​ദാ​യ​ങ്ങ​ൾ, റെ​യി​ൻ ഗാ​ർ​ഡിം​ഗ്, രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ, നി​യ​ന്ത്രി​ത ക​മ​ഴ്ത്തി​വെ​ട്ട് തു​ട​ങ്ങി​യ​വ ന​ട​പ്പാ​ക്കു​ക, വി​ള​വെ​ടു​ക്കാ​തെ ഇ​ട്ടി​രി​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​തി​നു തോ​ട്ടം ദ​ത്തെ​ടു​ക്ക​ൽ പ​ദ്ധ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ടാ​പ്പിം​ഗി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി ഉ​ത്പാ​ദ​നം മെ​ച്ച​പ്പെ​ടു​ത്താ​നു​ത​കു​ന്ന ഹ്ര​സ്വ​കാ​ല പ​ദ്ധ​തി​യെ​ക്കു​റി​ച്ചു ടി.​പി. രാ​ധാ​കൃ​ഷ്ണ​ൻ പ്രസംഗി​ച്ചു. കാ​ര​ച്ചാ​ൽ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​ഷ്വ കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ബെ​ന്നി തോ​മ​സ്, ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.