യു​വ​ജ​ന​ങ്ങ​ൾ​ക്കു തൊ​ഴി​ൽസം​രം​ഭ​ങ്ങ​ൾ വേ​ണം: കെ​സി​വൈ​എം
Wednesday, October 27, 2021 12:48 AM IST
കാ​ളി​കാ​വ്: തൊ​ഴി​ൽ​ര​ഹി​ത​രാ​യ അ​ഭ്യ​സ്ത​വി​ദ്യ​രു​ടെ എ​ണ്ണം നാ​ട്ടി​ൽ പെ​രു​കു​ന്പോ​ഴും യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി പു​തി​യ സം​രം​ഭ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൽ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നു കെ​സി​വൈ​എം. അ​ട​ക്കാ​കു​ണ്ട് സെ​ന്‍റ്് ജോ​ർ​ജ് പാ​രി​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് യു​വ​ജ​ന പ്ര​ശ്ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​യു​യ​ർ​ന്ന​ത്.

രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മെ​ൽ​വി​ൻ വെ​ള്ള​ക്കാ​ക്കു​ടി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ർ​ജ് കു​നാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ അ​മ​ല സി​എം​സി പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി സ​ജ​യ് ആ​ല​ക്കാ​ത്ത​ട​ത്തി​ൽ (പ്ര​സി​ഡ​ന്‍റ്്), അ​തു​ൽ ക​ല്ല​റ​ക്ക​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജ​സ്റ്റി​ൻ കു​റ്റി​യാ​നി​ക്ക​ൽ (ട്രഷറർ), റോ​ഷ​ൻ പ​ന​ന്താ​നം (ഫൊ​റോ​ന പ്ര​തി​നി​ധി) എ​ന്നി​വ​രെ​യും 15 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.