സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ ഫ​ണ്ടി​ൽ വ​ൻ ക്ര​മ​ക്കേ​ട്
Wednesday, October 27, 2021 12:48 AM IST
ക​രു​വാ​ര​കു​ണ്ട്: ഇ​രി​ങ്ങാ​ട്ടി​രി എ​എം​എ​ൽ​പി സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ വ​ൻ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യ​താ​യി പ​രാ​തി. ര​ണ്ടു ല​ക്ഷ​ത്തി എ​ഴു​പ​ത്തി​ര​ണ്ടാ​യി​ര​ത്തി തൊ​ള്ളാ​യി​ര​ത്തി നാ​ൽ​പ​ത്തി ഒ​ന്പ​തു രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ക​ണ്ടെ​ത്തി.
അ​ധി​കം കൈ​പ്പ​റ്റി​യ തു​ക സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക തി​രി​ച്ച​ട​ക്ക​ണ​മെ​ന്നും മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​സ് പാ​പ്പാ​ലി​ന്‍റെ കാ​ല​ത്ത് അ​ദ്ദേ​ഹം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ലേ​ക്കു ചെ​ല​വ​ഴി​ച്ച ഒ​രു ല​ക്ഷ​ത്തി മു​പ്പ​ത്തി ആ​റാ​യി​ര​ത്തി എ​ണ്ണൂ​റ്റി അ​ഞ്ച് രൂ​പ അ​ദ്ദേ​ഹ​ത്തി​നു ത​ന്നെ തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു. സാ​ന്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​നെ സ്കൂ​ൾ മാ​നേ​ജ​ർ
സ​സ്പെ​ൻ​ഡ് ചെ​യ്ത കാ​ല​ത്താ​ണ് പ്ര​സ്തു​ത ക്ര​മ​ക്കേ​ട് ന​ട​ന്ന​തെ​ന്നും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ക​ണ്ടെ​ത്തി.കൃ​ത്രി​മ ബി​ല്ലു​ക​ളും വൗ​ച്ച​റു​ക​ളും സൃ​ഷ്ടി​ച്ച് വ്യാ​ജ ഒ​പ്പി​ട്ട് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ പ്ര​ധാ​നാ​ധ്യാ​പി​ക കെ.​ജ​യ​ല​ക്ഷ്മി, ഉ​ച്ച​ഭ​ക്ഷ​ണ​ച്ചു​മ​ത​ല​യു​ള്ള ഇ.​ഫാ​ത്തി​മ​ത്ത് സു​ഹ്റ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മ​നോ​ജ് ജെ.​ആ​ന്‍റണി എ​ന്നി​വ​ർ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി വ​ഞ്ച​ന ചെ​യ്ത​താ​യി വ​ണ്ടൂ​ർ എ​ഇ​ഒ​ക്ക് പ​രാ​തി ന​ല്കി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ഇ​ഒ അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 27ന് ​ജോ​സ് പാ​പ്പാ​ലി​ക്ക് ല​ഭി​ക്കേ​ണ്ട തു​ക ന​ല്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു.
ഈ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​നാ​ധ്യാ​പി​ക​യും കൂ​ട്ട​രും മ​ല​പ്പു​റം ഡി​ഡി​ഇ​ക്ക് ക​ത്തു ന​ൽ​കു​ക​യാ​ണു​ണ്ടാ​യ​ത്. എ​ന്നാ​ൽ വ​ണ്ടൂ​ർ എ​ഇ​ഒ ഉ​ത്ത​ര​വി​ട്ടി​ട്ടും ജോ​സ് പാ​പ്പാ​ലി​ക്ക് പ​ണം ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​വും മ​ല​പ്പു​റം ഡി​ഡി​ക്ക് പ​രാ​തി ന​ൽ​കി. ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റംബ​ർ ഒ​ന്നി​നു മ​ല​പ്പു​റം ഡി​ഡി​ഇ ന​ട​ത്തി​യ ഹി​യ​റിം​ഗ് പ്ര​കാ​രം കെ.​ജ​യ​ല​ക്ഷ്മി ഉ​ച്ച​ഭ​ക്ഷ​ണ ഫ​ണ്ടി​ൽ നി​ന്നു അ​ധി​കം തു​ക പി​ൻ​വ​ലി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യും സ​ർ​ക്കാ​രി​ന് ബാ​ധ്യത വ​രു​ത്തി​യ തു​ക തി​രി​ച്ച​ട​ക്കാ​നും ജോ​സ് പാ​പ്പാ​ലി​ന് ല​ഭി​ക്കാ​നു​ള്ള തു​ക ന​ൽ​കാ​നും ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.
തു​ക ല​ഭി​ക്കാ​ത്ത​തി​നാ​ലും അ​ധി​കാ​ര ദു​ര​വി​നി​യോ​ഗം ന​ട​ത്തി വ​ഞ്ച​ന ചെ​യ്ത​തി​നാ​ലും പ്രാ​ധാ​നാ​ധ്യാ​പി​ക​ക്കും ര​ണ്ടു പേ​ർ​ക്കു​മെ​തി​രേ ക​രു​വാ​ര​കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​സ് പാ​പ്പാ​ലി​ൽ പ​രാ​തി ന​ല്കി​യി​രി​ക്കു​ക​യാ​ണ്.