മാ​ർ​ച്ച് ന​ട​ത്തി
Friday, November 26, 2021 1:04 AM IST
നി​ല​ന്പൂ​ർ: ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സി​ലേ​ക്ക് മ​ാർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ജാ​തി തി​രി​ച്ച് കൂ​ലി നി​ശ്ചി​യി​ക്കാ​നു​ള്ള കേ​ന്ദ്ര തീ​രു​മാ​നം തി​രു​ത്തു​ക, ജോ​ലി സ​മ​യം ഒ​ന്പ​ത് മ​ണി മു​ത​ൽ നാ​ലു മ​ണി വ​രെ​യാ​ക്കു​ക, 200 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ന​ൽ​കു​ക, 600 രൂ​പ കൂ​ലി​യാ​ക്കു​ക, കൂ​ലി കു​ടി​ശി​ക​യാ​ക്കാ​തി​രിക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധസ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. നി​ല​ന്പൂ​ർ പോ​സ്റ്റോ​ഫീ​സി​ന് മു​ൻ​പി​ൽ ന​ട​ത്തി​യ സ​മ​രം സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം സ​ഹി​ൽ അ​ക​ന്പാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജി പ​ട്ട​രാ​ക്ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​പി​എം നി​ല​ന്പൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​ഹ​രി​ദാ​സ​ൻ, സി.​വി​നോ​ദ്, നി​ഷ അ​രു​വാ​ക്കോ​ട്, പി.​വി. ഇ​സ്മാ​യി​ൽ, പ​ട​വെ​ട്ടി ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ക​ന്പാ​ടം പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ൻ​പി​ൽ ന​ട​ത്തി​യ സ​മ​രം സി​പി​എം ചാ​ലി​യാ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​ഉ​സ്മാ​ൻ, കെ.​രാ​ജ​ഗോ​പാ​ൽ, കെ.​മു​സ്ത​ഫ, എ.​ഷെ​രീ​ഫ്, എ​ൻ. അ​ല​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.