മ​ല​യോ​ര പാ​ത നി​ർ​മാ​ണം: പാ​ലു​ണ്ട-​മു​ണ്ടേ​രി റൂ​ട്ടി​ൽ വാ​ഹ​ന​യാ​ത്ര ദു​രി​ത​പൂ​ർ​ണം
Sunday, November 28, 2021 12:25 AM IST
എ​ട​ക്ക​ര: മ​ല​യോ​ര പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ചാ​ത്തം​മു​ണ്ട മു​ത​ൽ ഞെ​ട്ടി​ക്കു​ളം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​കു​ന്നു. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് റോ​ഡ് മി​ക്ക​യി​ട​ങ്ങ​ളി​ലും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​ന് പു​റമെയാണ് പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി റോ​ഡ് പ​ല​യി​ട​ങ്ങ​ളി​ലും പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. ആ​ന​ക്ക​ല്ല് മു​ത​ൽ ഞെ​ട്ടി​ക്കു​ളം വ​രെ പ​ല​യി​ട​ങ്ങ​ളി​ലാ​യി നി​ല​വി​ലെ ടാ​റിം​ഗ് ഒ​രു ഭാ​ഗം പൊ​ളി​ച്ച് നീ​ക്കി​യി​ട്ടു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും ര​ണ്ട​ടി​യി​ലേ​റെ​യ​ണ് റോ​ഡ് താ​ഴ്ത്തി​യി​ട്ടു​ള്ള​ത്.

ഈ ​ഭാ​ഗ​ങ്ങ​ളി​ലാ​ക​ട്ടെ ക്വാ​റി വേ​യ്സ്റ്റ് നി​ര​ത്തി​യി​ട്ടു​മി​ല്ല. വ​ണ്‍​വേ​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ കു​റ​ച്ച് ദി​വ​സം മു​ന്പു വ​രെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ളെ നി​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ നാ​ലു ദി​വ​സ​ത്തി​ലേ​റെ​യാ​യി ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ആ​ളു​ക​ളി​ല്ല. നി​ല​വി​ലെ ടാ​റിം​ഗ് നീ​ക്കി​യ ഭാ​ഗം വാ​ഹന​ങ്ങ​ൾ ക​ട​ന്നു​പോ​യി മൂ​ന്ന​ടി​യോ​ളം താ​ഴു​ക​യും ചെ​യ്തു. കു​ണ്ടും​കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന ഈ ​ഭാ​ഗ​ത്തു​കൂ​ടി വാ​ഹ​ന യാ​ത്ര അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്. നി​യ​ന്ത്രി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഒ​രു ഭാ​ഗ​ത്ത്കൂ​ടി മാ​ത്രം പാ​ലു​ണ്ട​യ്ക്കും മു​ണ്ടേ​രി​യി​ലേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്പോ​ൾ ഗ​താ​ഗ​ത ത​ട​സ​വും വാ​ഹ​ന യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​നും കൈയ്യാങ്ക​ളി​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഇ​തി​നു പു​റ​മെ റോ​ഡി​ലെ ക​ട്ടിം​ഗ് കാ​ര​ണം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​ക്കാ​ണ് മ​ല​യോ​ര പാ​ത​യു​ടെ നി​ർ​മാ​ണ​ച്ചു​മ​ത​ല. എ​ന്നാ​ൽ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​നു​ള്ള സൗ​ക​ര്യം ക​രാ​ർ ക​ന്പ​നി ഒ​രു​ക്കു​ന്നി​ല്ല.