പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ സ്വ​കാ​ര്യ​മേ​ഖ​ല​യോ​ടു കി​ട​പി​ടി​ക്കു​ന്ന വ​ള​ർ​ച്ച കൈ​വ​രി​ച്ചു: മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ൻ
Sunday, November 28, 2021 12:25 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളി​ലും പ​ഠ​ന​നി​ല​വാ​ര​ത്തി​ലും സ്വ​കാ​ര്യ​മേ​ഖ​ല​യോ​ട് കി​ട​പി​ടി​ക്കു​ന്ന ത​ര​ത്തി​ൽ വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യി കാ​യി​ക മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ൻ. ഇ​രു​ന്പു​ഴി സ​ർ​ക്കാ​ർ യുപി സ്കൂ​ളി​ൽ കി​ഫ്ബി ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
പൊ​തു​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. ഇ​തു ഒ​രു​കാ​ല​ത്ത് അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലെ​ത്തി​യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു പു​ത്ത​നു​ണ​ർ​വാ​ണ് ന​ൽ​കി​യ​ത്.
സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ തേ​ടി​പ്പോ​യി​രു​ന്ന​വ​ർ ഇ​ന്നു സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​നാ​യി കാ​ത്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ടോ​ട്ട് ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ത മ​ണി​ക​ണ്ഠ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ യു. ​മൂ​സ, കെ.​എം അ​ബ്ദു​ൽ റ​ഷീ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ബി ബ​ഷീ​ർ, ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജ​സീ​ല ഫി​റോ​സ്ഖാ​ൻ, അ​ഡ്വ. സാ​ന്ദ്ര ടി.​പി, ശ്രീ​മു​രു​ക​ൻ കെ, ​ജ​സ്ന കു​ഞ്ഞി​മോ​ൻ, ഹെ​ഡ്മി​സ്ട്ര​സ് ഇ​ൻ​ചാ​ർ​ജ് എം.റ​സി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.