ജി​ല്ല​യി​ൽ 207 പേ​ർ​ക്കു കോ​വി​ഡ്
Sunday, November 28, 2021 12:27 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 207 പേ​ർ​ക്കു കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. 5.24 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ആ​കെ 3,950 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 205 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ര​ണ്ടു പേ​രു​ടെ വൈ​റ​സ് ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ജി​ല്ല​യി​ൽ 46,84,814 ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​ണ് ഇ​തു​വ​രെ ന​ൽ​കി​യ​ത്. ഇ​തി​ൽ 30,27,519 പേ​ർ​ക്കു ഒ​ന്നാം ഡോ​സും 16,57,295 പേ​ർ​ക്കു ര​ണ്ട് ഡോ​സ് വാ​ക്സി​നു​മാ​ണ് ന​ൽ​കി​യ​ത്.

ദ്വി​ദി​ന പ​രി​ശീ​ല​നം തു​ട​ങ്ങി

എ​ട​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​തി ദാ​രി​ദ്ര്യ​നി​ർ​ണ​യ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി പോ​ത്തു​ക​ല്ലി​ൽ ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ർ​ഡു​ത​ല ജ​ന​കീ​യ സ​മി​തി​ക്കു​ള്ള പ​രി​ശീ​ല​നം ഞെ​ട്ടി​ക്കു​ളം ഹോ​ളി ഏ​ഞ്ച​ൽ​സ് സ്കൂ​ളി​ൽ ആ​രം​ഭി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ദ്യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ഡി​ഒ സ​ന്തോ​ഷ് വി​ശ​ദീ​ക​ര​ണം ന​ൽ​കി. കി​ല ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ്, അ​രു​ണ്‍, ര​ഘു എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​റു​ബീ​ന, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ്് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ. തോ​മ​സ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ത​ങ്ക കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ഇ​ഒ അ​ബൂ​ബ​ക്ക​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എം. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.