പ്ര​ത്യാ​ശ​യു​ടെ നി​റ​ങ്ങ​ൾ ചാ​ലി​ച്ചു വി​നി​ഷ
Monday, November 29, 2021 12:23 AM IST
മ​ല​പ്പു​റം: ‘സ്ത്രീ ​സ​മൂ​ഹ​ത്തി​നാ​യി സാം​സ്കാ​രി​ക മു​ന്നേ​റ്റം’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി സാം​സ്കാ​രി​ക വ​കു​പ്പ് കോ​ട്ട​യ​ത്ത് സം​ഘ​ടി​പ്പി​ച്ച ‘സ​മം’ ചി​ത്ര​ക​ലാ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് അ​ങ്ങാ​ടി​പ്പു​റ​ത്തെ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​നി​യാ​യ വി​നി​ഷ. പേ​ശി​ക​ളു​ടെ ശ​ക്തി തി​രി​ച്ചു​കി​ട്ടാ​ത്ത​വി​ധം ക്ര​മേ​ണ കു​റ​ഞ്ഞു​വ​രു​ന്ന സ്‌​പൈ​ന​ൽ മ​സ്‌​കു​ല​ർ അ​സ്‌​ട്രോ​ഫി​യെ​ന്ന ജ​നി​ത​ക രോ​ഗ ബാ​ധി​ത​യാ​യ വി​നി​ഷ​യു​ടെ ചി​ത്ര​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത് പ്ര​ത്യാ​ശ​യു​ടെ നി​റ​ങ്ങ​ളാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ അ​ഞ്ചു പേ​രു​ൾ​പ്പെ​ടെ ഇ​രു​പ​ത്തി​യ​ഞ്ച് ക​ലാ​കാ​രി​ക​ളാ​ണ് ‘സ​മം’ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​ത്.

തു​ട​ർ​ച്ച​യാ​യി ഇ​രി​ക്കാ​നോ അ​ധി​ക​നേ​രം പെ​യി​ന്‍​റിം​ഗ് ബ്ര​ഷ് പി​ടി​ക്കാ​നോ സാ​ധി​ക്കി​ല്ലെ​ങ്കി​ലും പ​രി​മി​തി​ക​ളെ ചി​ത്ര​ര​ച​ന​യി​ലൂ​ടെ മ​റി​ക​ട​ക്കു​ക​യാ​ണ് ഈ ​ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രി​ക്കെ വി​നി​ഷ​യി​ലെ ക​ലാ​കാ​രി​യെ തി​രി​ച്ച​റി​ഞ്ഞ​തും ആ​ദ്യ​മാ​യി പ​രി​ശീ​ല​നം ന​ൽ​കി​യ​തും അ​ങ്ങാ​ടി​പ്പു​റം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​യ സു​രേ​ഷ് ബാ​ബു​വാ​ണ്. യൂ​ട്യൂ​ബി​ല​ട​ക്കം നോ​ക്കി​യാ​ണ് പി​ന്നീ​ട് ചി​ത്ര​ക​ല പ​ഠി​ച്ച​ത്. പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, അ​ക്ര​ലി​ക് പെ​യ​ിന്‍റിം​ഗ്, ഓ​യി​ൽ പെ​യി​ന്‍റിം​ഗ് എ​ന്നി​വ​യി​ലാ​ണ് വി​നി​ഷ​യ്ക്ക് താ​ൽ​പ​ര്യം. വി​നി​ഷ​യു​ടെ സ്വ​പ്‌​ന​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളും ഒ​പ്പ​മു​ണ്ട്.

മു​ഴു​വ​ൻ സ​മ​യ​വും വീ​ൽ ചെ​യ​റി​ൽ ചെ​ല​വ​ഴി​ക്കു​ന്ന വി​നീ​ഷ​യു​ടെ കാ​ൻ​വാ​സി​ൽ നി​റ​യു​ന്ന​ത് പ്ര​കൃ​തി​യു​ടെ മ​നോ​ഹാ​രി​ത​യാ​ണ്. സ്‌​പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മൈ​ൻ​ഡ് എ​ന്ന ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ് ചി​ത്ര​ക​ലാ ക്യാ​മ്പി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്. യാ​ത്ര​ക​ളെ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന വി​നീ​ഷ​യ്ക്ക് മ​റ​ക്കാ​നാ​കാ​ത്ത നി​മി​ഷ​ങ്ങ​ളാ​ണ് കോ​ട്ട​യ​ത്തേ​ക്കു​ള്ള യാ​ത്ര​യും സ​മം ക്യാ​മ്പും ന​ൽ​കി​യ​തെ​ന്ന് അ​മ്മ സ​ര​സ്വ​തി പ​റ​ഞ്ഞു.

കോ​ട്ട​യ്ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ലാ​ണ് വി​നി​ഷ ചി​കി​ത്സ തേ​ടു​ന്ന​ത്. ഇ​പ്പോ​ൾ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഹി​സ്റ്റ​റി​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ക​യാ​ണ് വി​നി​ഷ.