പ്ര​തി​ഷേ​ധ ധ​ർ​ണ
Tuesday, November 30, 2021 12:14 AM IST
ക​രു​വാ​ര​കു​ണ്ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വൈ​ദ്യു​തി സ്വ​കാ​ര്യ​വ​ത്്ക​ര​ണ നി​യ​മ​ത്തി​നെ​തി​രെ നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഓ​ഫ് ഇ​ല​ക്ട്രി​ക്ക​ൽ എം​പ്ലോ​യീ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യേ​ഴ്സ് തു​വൂ​ർ കെഎസ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കി​ളി​യ​ത്ത് മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ഷ​ൻ ഓ​ഫീ​സ് പ​രി​സ​ര​ത്തു നി​ന്നു ക​മാ​നം ഓ​ട്ടോ സ്റ്റാ​ൻ​ഡ്് വ​രെ ന​ട​ന്ന പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ ധ​ർ​ണ​ക്ക് തു​ട​ക്ക​മാ​യ​ത്. യോ​ഗ​ത്തി​ൽ കെഎ​സ്ഇ​ബി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​ണ്ടൂ​ർ ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​പി.​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.