കി​ക്ക് ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് ജി​ല്ല​യി​ൽ നി​ന്നു പ​ത്തു പേ​ർ
Wednesday, December 1, 2021 12:37 AM IST
നി​ല​ന്പൂ​ർ: ര​ണ്ടാ​മ​ത് പ്ര​ഫ​ഷ​ണ​ൽ ആ​ൻ​ഡ് അ​മേ​ച്വ​ർ കെ​വ​ണ്‍ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന കി​ക്ക് ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ക്കും. ഡി​സം​ബ​ർ 10, 11, 12 തി​യ​തി​ക​ളി​ലാ​ണ് മ​ത്സ​രം. സം​സ്ഥാ​ന​ത്ത് നി​ന്നു മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന 26 പേ​രി​ൽ പ​ത്തു പേ​രും മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു മാ​ത്ര​മു​ള്ള​വ​രാ​ണ്.
മി​ർ​ഷാ​ദ​ലി, ഋ​ഷി​രാ​ജ്, പ്ര​ദീ​പ്, ദേ​വ​ർ​ഷ്, അ​ന​ഘ, ദേ​വ​പ്ര​ഭ, ആ​കാ​ഷ്, സ്നി​ക്ത, അ​ർ​ച്ച​ന സാ​ജു, തീ​ർ​ഥ എ​ന്നി​വ​രാ​ണ് ജി​ല്ല​യി​ൽ നി​ന്ന് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കു പോ​കു​ന്ന​ത്. അ​രീ​ക്കോ​ട് സ്വ​ദേ​ശി സെ​ൻ​സാ​യി പി.​കെ. രാ​ജ​നാ​ണ് പ​രി​ശീ​ല​ക​ൻ.

പ്ര​തി​ഭാ​സം​ഗ​മം
ഇ​ന്ന്

അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ന്നു രാ​വി​ലെ 11ന് ​പ്ര​തി​ഭാ​സം​ഗ​മം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ 100 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു എം​എ​ൽ​എ പു​ര​സ്കാ​രം ന​ൽ​കും. സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം പി.​ഷ​ഹ​ബാ​ൻ, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് അം​ഗം വി​ൻ​സി അ​നി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​നി​ൽ പു​ലി​പ്ര, പി​ടി​എ പ്ര​സി​ഡ​ന്‍റ്‌ റെ​ജി പാ​ണം​പ​റ​ന്പി​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക ജോ​ജി വ​ർ​ഗീ​സ്, പി.​ടി.​ബി​ജു, വി​ജ​യ​ഭേ​രി കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, എ​സ്.​സെ​ല്യ ഷാ​ക്കി​ർ, സി.​ടി.​സ​ന ഷി​റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.