ഷ​ഫീ​ഖി​ന്‍റെ ചി​കി​ത്സ​: സ​മാ​ഹ​രി​ച്ച തു​കയുടെ താങ്ങ് 60 രോ​ഗി​ക​ൾ​ക്കും
Friday, December 3, 2021 12:34 AM IST
ക​രു​വാ​ര​കു​ണ്ട്: വൃ​ക്ക രോ​ഗ​ബാ​ധി​ത​നാ​യ തു​വ്വൂ​ർ കു​ണ്ട്ലാം പാ​ടം സ്വ​ദേ​ശി പ​ന്ത​പ്പാ​ട​ൻ ഷ​ഫീ​ഖി​ന്‍റെ ചി​കി​ൽ​സ​യ്ക്കാ​യി സ​മാ​ഹ​രി​ച്ച തു​ക​യു​ടെ ബാ​ക്കി 60 രോ​ഗി​ക​ൾ​ക്കാ​യി വി​ത​ര​ണം ചെ​യ്തു. 92 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഷ​ഫീ​ഖി​നാ​യി ചി​കി​ൽ​സ സ​മി​തി സ​മാ​ഹ​രി​ച്ച​ത്. ഇ​തി​ൽ ബാ​ക്കി​യു​ള്ള അ​ര​ക്കോ​ടി രൂ​പ​യാ​ണ് അ​റു​പ​ത് രോ​ഗി​ക​ൾ​ക്കാ​യി ന​ൽ​കി​യ​ത്. ഐ​ലാ​ശേ​രി എ​ൻ.​കെ.​എം.​ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍ററി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ പ​ന്ത​പ്പാ​ട​ൻ ഷ​ഫീ​ഖി​ന്‍റെ ചി​കി​ൽ​സ​യ്ക്ക് തു​ക ക​ണ്ടെ​ത്താ​ൻ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സാ സ​ഹാ​യ സ​മി​തി രൂ​പ​വ​ൽ​ക​രി​ക്കു​ക​യും ജി.​ജി.​കെ.​ചെ​യ​ർ​മാ​ൻ അ​ഡ്വ.​ഷ​മീ​ർ കു​ന്ന​മം​ഗ​ലം ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ലൂ​ടെ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ 91 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ നി​ന്നു ഷ​ഫീ​ഖി​ന്‍റെ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ർ​ചി​കി​ൽ​സ​യ്ക്കും ആ​വ​ശ്യ​മാ​യ തു​ക മാ​റ്റി​വ​ച്ച് ബാ​ക്കി വ​ന്ന അ​ര​ക്കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ് മാ​ര​ക രോ​ഗം ബാ​ധി​ച്ച് സു​മ​നസു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന അ​റു​പ​തു പേ​ർ​ക്കാ​യി ന​ൽ​കി​യ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​ർ​ത്തും അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി​യാ​യി​രു​ന്നു ചി​കി​ൽ​സാ സ​മി​തി​യു​ടെ ഈ ​കൈ​ത്താ​ങ്ങ്. ഓ​രോ​രു​ത്ത​രു​ടെ​യും ചി​കി​ൽ​സാ ചെല​വി​ന് ആ​നു​പാ​തി​ക​മാ​യ തു​ക​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഐ​ലാ​ശേ​രി എ​ൻ.​കെ.​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, പ​ന്ത​പ്പാ​ട​ൻ ഷ​ഫീ​ഖി​ന്‍റെ മാ​താ​വ് ആ​യി​ശ എ​ന്നി​വ​ർ സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്തു. സ​ഹാ​യ സ​മി​തി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ മു​നീ​ർ, തു​വ്വൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​ബൈ​ദ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​സു​രേ​ന്ദ്ര​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​എ.​ജ​ലീ​ൽ, ക​ള​ത്തി​ൽ കു​ഞ്ഞാ​പ്പു ഹാ​ജി, ചി​കി​ൽ​സാ സ​ഹാ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​രി​സ് ബാ​ബു നീ​ലാ​ഞ്ചേ​രി, കെ.​ജം​ഷീ​ർ, ടി.​എ​ച്ച്.​അ​ൻ​വ​ർ, ടി.​എ​ച്ച്.​ലൈ​ലാ​ബി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.