അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ; വാ​ക്സി​നെ​ടു​ക്കാ​ൻ വ​ന്ന​വ​ർ വ​ല​ഞ്ഞു
Friday, December 3, 2021 12:34 AM IST
ക​രു​വാ​ര​കു​ണ്ട്: കോ​വി​ഡ് വാ​ക്സി​നെ​ടു​ക്കാ​നാ​യി ക​രു​വാ​ര​കു​ണ്ട് സി​എ​ച്ച്സി​യി​ലെ​ത്തി​ച്ചേ​ർ​ന്ന​വ​ർ വ​ല​ഞ്ഞ​താ​യി പ​രാ​തി. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണ​മാ​ണ് വാ​ക്സി​നെ​ടു​ക്കാ​നെത്തി​യ​വ​ർ​ക്ക് ദു​രി​ത​മ​നു​ഭ​വി​ക്കാ​നി​ട​യാ​ക്കി​യ​ത്. അ​തി​രാ​വി​ലെ ആ​റു​മ​ണി​ക്ക് വ​രി​നി​ന്ന് ടോ​ക്ക​ണ്‍ കൈ​പ്പ​റ്റ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​ണ് വാ​ക്സി​നെ​ടു​ക്കാ​നാ​യി ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ സിഎ​ച്ച്സി​യി​ലെ​ത്തി​യ​ത്. മി​ക്ക​യാ​ളു​ക​ളും രാ​വി​ലെ ആ​റി​ന് മു​ൻ​പ് ത​ന്നെ എ​ത്തി.​ സി​എ​ച്ച്സി​യി​ലെ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​നു മു​ന്നി​ൽ വ​രി നി​ന്നു . എ​ന്നാ​ൽ ഒ​ന്പ​ത​ര​യാ​യി​ട്ടും അ​ധി​കൃ​ത​രാ​രും ത​ന്നെ​യെ​ത്തി​യി​ല്ല​ന്നാ​ണ് പ​രാ​തി. തു​ട​ർ​ന്നു വാ​ക്സി​നെ​ടു​ക്കാ​നെ​ത്തി​യ​വ​രി​ൽ ചി​ല​ർ അ​ന്വേ​ഷി​ച്ച​പ്പോ​ൾ പ​ത്തു​മ​ണി​ക്ക് ആ​രം​ഭി​ക്കു​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​റി​യി​പ്പ് മാ​ത്ര​മാ​ണ​ത്രേ ല​ഭി​ച്ച​ത്. അ​തി​രാ​വി​ലെ വി​ദ്യാ​ർ​ഥി​ക​ളും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​രും വ​യോ​ധി​ക​രു​മു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് സി​എ​ച്ച്സി​യി​ലെ​ത്തി​യി​രു​ന്ന​ത്. പ​ല​രും കാ​ത്തി​രു​ന്നു മു​ഷി​യു​ക​യും ക്ഷീ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു. രാ​വി​ലെ പ്രാ​ത​ൽ പോ​ലും ക​ഴി​ക്കാ​തെ​യാ​ണ് മി​ക്ക​വ​രും വ​ന്നി​രു​ന്ന​ത്.
പ​ല​ർ​ക്കും ശ​രി​യാ​യ ഇ​രി​പ്പി​ടം പോ​ലും ല​ഭി​ക്കാ​ത്ത​തി​നാ​ൽ സി​എ​ച്ച്സി​യി​ലെ മു​റ്റ​ത്തും ത​റ​യി​ലും ഇ​രി​ക്കേ​ണ്ടി വ​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വാ​ക്സി​നെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ലി​യ വീ​ഴ്ച​യാ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നും ശ​രി​യാ​യ ആ​സൂ​ത്ര​ണം ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും സി​എ​ച്ച്സി​യി​ലെ​ത്തി​യ​വ​ർ പ​രാ​തി​പ്പെ​ട്ടു. കൃ​ത്യ​മാ​യ​ സ​മ​യം തീ​രു​മാ​നി​ച്ച് വാ​ർ​ഡ് ത​ല​ത്തി​ൽ അ​റി​യി​പ്പു ന​ൽ​കി വേ​ണം സി​എ​ച്ച്എ​സി​യി​ലേ​ക്ക് നാ​ട്ടു​കാ​രെ വി​ളി​ച്ചു വ​രു​ത്താ​നെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
അ​തി​നു​പ​ക​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കൃ​ത്യ​ത​യി​ല്ലാ​ത്ത അ​റി​യി​പ്പു​ക​ളും വാ​ർ​ഡ് മെ​ന്പ​ർ​മാ​ർ​ക്ക് ശ​രി​യാ​യ വി​വ​രം ന​ൽ​കാ​ത്ത​തും കാ​ര​ണ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ വീ​ഴ്ച​ക​ൾ സം​ഭ​വി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​ന്ന​ലെ സി​എ​ച്ച്സി​യി​ലെ​ത്തി​യ​വ​രു​ടെ അ​ഭി​പ്രാ​യം.
മു​ൻ​കാ​ല​ങ്ങ​ളി​ൽ ചെ​യ്ത​തു​പോ​ലെ പോ​ലെ ര​ണ്ടാം ഡോ​സ് വാ​ക്സി​നെ​ടു​ക്കേ​ണ്ടവ​രു​ടെ നി​ശ്ചി​ത എ​ണ്ണം വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ​ക്കാ​ക്കി അ​വ​രെ ആ​ശാ​വ​ർ​ക്ക​ർ​മാ​രോ സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രോ വാ​ർ​ഡ് മെ​ന്പ​റോ അ​റി​യി​ച്ചു സി​എ​ച്ച്സി​യി​ൽ കൃ​ത്യ​സ​മ​യം ന​ൽ​കി എ​ത്തി​ക്കു​ന്ന രീ​തി​യാ​ണ് അ​വ​ലം​ബി​ക്കേ​ണ്ട​ത്. ഓ​രോ ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള​വ​ർ​ക്ക് നി​ശ്ചി​ത സ​മ​യം നി​ശ്ച​യി​ച്ച് ന​ൽ​കു​ക​യും അ​താ​ത് സ​മ​യ​ത്ത് എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​ണെ​ങ്കി​ൽ സി​എ​ച്ച്സി​യി​ൽ വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ക​യി​ല്ലെ​ന്നും വ​യോ​ധി​ക​രും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​രു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ്ര​യാ​സ​ങ്ങ​ൾ സ​ഹി​ക്കേ​ണ്ടി വ​രി​ല്ലെ​ന്നു മാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
ഇ​ന്ന​ലെ അ​ഞ്ഞൂ​റി​ൽ​പ്പ​ര​മാ​ളു​ക​ളാ​ണ് സി​എ​ച്ച്സി​യി​ലെ ത്തി​ച്ചേ​ർ​ന്ന​ത്. 500 ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ളും സി​എ​ച്ച്സി​ലെ​ത്തി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ വ​കു​പ്പും സം​യു​ക്ത​മാ​യി വേ​ണ്ട ആ​സൂ​ത്ര​ണ​ത്തോ​ടെ വാ​ക്സി​നെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.