ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് നി​യ​മ​വ്യ​വ​സ്ഥ​യെ വെ​ല്ലു​വി​ളി​ക്കു​ന്നു: ഇ.​എ​ൻ. മോ​ഹ​ൻ​ദാ​സ്
Friday, January 14, 2022 12:21 AM IST
മ​ല​പ്പു​റം: സി​പി​എ​മ്മി​നെ നേ​രി​ടാ​ൻ ജി​ല്ല​യി​ൽ പ്ര​തി​രോ​ധ സേ​ന​യു​ണ്ടാ​ക്കു​മെ​ന്ന കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ പ്ര​സ്താ​വ​ന നി​യ​മ വ്യ​വ​സ്ഥ​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. മോ​ഹ​ൻ​ദാ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. എ​സ്എ​ഫ്ഐ നേ​താ​വ് ധീ​ര​ജ് രാ​ജേ​ന്ദ്ര​നെ നി​ഷ്ഠു​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യി​ട്ടും ആ​ത്മ​സം​യ​മ​നം പാ​ലി​ക്കു​ക​യാ​ണ് സി​പി​എ​മ്മും വി​ദ്യാ​ർ​ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ളും ചെ​യ്ത​ത്.

കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യു​ടെ ചി​ത​യെ​രി​യും മു​ന്പ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ മു​ത​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് വ​രെ ന​ട​ത്തു​ന്ന പോ​ർ​വി​ളി അ​തി​ന്‍റെ തെ​ളി​വാ​ണ്. സെ​മി കേ​ഡ​ർ എ​ന്ന പേ​രി​ൽ സു​ധാ​ക​ര​ൻ തീ​റ്റി​പ്പോ​റ്റു​ന്ന സം​ഘ​ത്തി​ന്‍റെ ഏ​ജ​ന്‍റാ​യി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് മാ​റി​യെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ തെ​ളി​യി​ക്കു​ന്ന​ത്.

ഇ​ത്ത​രം പ്ര​കോ​പ​ന​ങ്ങ​ളെ ജ​നം പുഛി​ച്ചു​ത​ള്ളും. നാ​ടി​ന്‍റെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ മോ​ഹ​ൻ​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.