കോ​വി​ഡ്: സ​ന്തോ​ഷ് ട്രോ​ഫി ക​ളി​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കും
Friday, January 14, 2022 12:21 AM IST
മ​ല​പ്പു​റം: സ​ന്തോ​ഷ് ട്രോ​ഫി ദേ​ശീ​യ സീ​നി​യ​ർ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ൽ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ഫെ​ബ്രു​വ​രി 20 മു​ത​ൽ മാ​ർ​ച്ച് ആ​റു വ​രെ ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​ബ് ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ചേ​ർ​ന്നു.

ഗ്രൗ​ണ്ട് ആ​ൻ​ഡ് എ​ക്യു​പ്മെ​ന്‍​റ് ക​മ്മി​റ്റി, ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി, വോ​ള​ണ്ടി​യ​ർ ഗ്രൗ​ണ്ട് ക​ണ്ട​ട്രോ​ൾ ആ​ൻ​ഡ് ഗ്രൗ​ണ്ട് സെ​ക്യൂ​രി​റ്റി ക​മ്മി​റ്റി, റി​സ​പ്ഷ​ൻ ക​മ്മി​റ്റി, പ്രോ​ഗ്രാം ക​മ്മി​റ്റി എ​ന്നി​വ​യാ​ണ് ചേ​ർ​ന്ന​ത്. ഗ്രൗ​ണ്ട് ആ​ൻ​ഡ് എ​ക്യു​പ്മെ​ന്‍​റ് ക​മ്മി​റ്റി, ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി എ​ന്നീ യോ​ഗ​ത്തി​ൽ മ​ത്സ​ര​ത്തി​നും പ​രി​ശീ​ല​ന​ത്തി​നു​മാ​യി ഒ​രു​ങ്ങു​ന്ന ഗ്രൗ​ണ്ടു​ക​ൾ എ​ഐ​എ​ഫ്എ​ഫി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ച് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി അ​ഭി​പ്രാ​യം അ​റി​യി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. മ​ത്സ​ര​ത്തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യം, മ​ല​പ്പു​റം കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഒ​രു ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളാ​യി​രി​ക്കും കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ക. സെ​മി, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഗ്രൂ​പ്പ് എ ​യി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ സ്ഥാ​നം.