മ​ങ്ക​ട സി​എ​ച്ച്സി​യി​ൽ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന 20 മു​ത​ൽ
Saturday, January 15, 2022 12:17 AM IST
മ​ങ്ക​ട: മ​ങ്ക​ട സ​ർ​ക്കാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഭ​ര​ണ സ​മി​തി​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക ഉ​പ​ഹാ​ര​മാ​യി രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​മെ​ന്നു ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 20 മു​ത​ലാ​ണ് രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​ന്ന​ത്. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷ​മാ​ണ് ഇ​ത്ത​ര​മൊ​രു സൗ​ക​ര്യം ഒ​രു​ങ്ങു​ന്ന​ത്.

സി​എ​ച്ച്സി​ക്കു​ള്ള സ്റ്റാ​ഫ് പാ​റ്റേ​ണ്‍ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന​തു വ​രെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് ഈ ​സൗ​ക​ര്യ​മൊ​രു​ക്കു​ക. യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യി ന​ൽ​കി​യ​താ​യി​രു​ന്നു രാ​ത്രി​കാ​ല​ത്തെ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​മെ​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ബ്ലോ​ക്കി​നു കീ​ഴി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ന്ന​ത്. സി​എ​ച്ച്സി​ക്കു​ള്ള സ്റ്റാ​ഫ് പാ​റ്റേ​ണ്‍ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചാ​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ രോ​ഗി​ക​ൾ​ക്കു ചി​കി​ൽ​സ ല​ഭ്യ​മാ​കും.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ൾ​ക​രീം, വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​വി. ജു​വൈ​രി​യ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജാ​ഫ​ർ വെ​ള്ള​ക്കാ​ട്ട്, ടി.​കെ. ശ​ശീ​ന്ദ​ൻ, കെ.​പി. അ​സ്മാ​ബി, ഫൗ​സി​യ പെ​രു​ന്പ​ള്ളി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഷം​സു​ദീ​ൻ, സെ​ക്ര​ട്ട​റി വി​ജി ജോ​സ​ഫ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.