പോത്തുകൽ: പോത്തുകൽ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ പോത്തുകൽ ഓർമയിലെന്നും 95-96 എസ്എസ്എൽസി ബാച്ച് പൂർവവിദ്യാർഥികൾ വൃക്ഷ തൈകൾ നട്ടു. എലഞ്ഞി, പേരാൽ എന്നീ തൈകളാണ് നട്ടത്. ഹൈസ്കൂൾ പ്രധാനഅധ്യാപകൻ റെജി ഫിലിപ്പ് തൈ നടീൽ ഉദ്ഘാടനം ചെയ്തു.
പൂർവവിദ്യാർഥികളായ നവാസ് ബാബു സുൽത്താൻപടി, അബ്ദുൾ വഹാബ്, ഇബിനു, ജിബു, മനോജ് ഭൂദാനം, ജോർജ് തോമസ്, ജംഷീദ്, അൻസർ ബാബു, നവാസ് ഖാൻ എന്നിവരും സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാർഥികളും അധ്യാപകരായ കെ.സി.ഷിബു,ഇ.സി.ഷാജി, സി.കെ.ബാബു, ഷമീർ, ജിമ്മി വർഗീസ്, ഷിബു കോശി, രാജീവ് സി.മാത്യു, അസ്മാബി, സ്റ്റാഫ് അജു എന്നിവരും വൃക്ഷ തൈ നടീൽ യജ്ഞത്തിൽ പങ്കാളികളായി.