തി​രൂ​രി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു ര​ണ്ടു മ​ണി​ക്കൂ​ർ 21 മി​നി​റ്റ്! സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി: ഇ​ന്നു വി​ശ​ദീ​ക​ര​ണ യോ​ഗം
Saturday, January 15, 2022 11:29 PM IST
മ​ല​പ്പു​റം: കാ​സ​ർ​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം അ​ർ​ധ അ​തി​വേ​ഗ റെ​യി​ൽ പാ​ത​യാ​യ സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ ദൂ​രീ​ക​രി​ക്കാ​ൻ മ​ന്ത്രി​മാ​ർ ജ​ന​ങ്ങ​ളി​ലേ​ക്ക്. പാ​ത ക​ട​ന്നു പോ​കു​ന്ന ജി​ല്ല​ക​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രും കേ​ര​ള റെ​യി​ൽ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ലൊ​ന്ന് ഇ​ന്നു രാ​വി​ലെ 10.30ന് ​മ​ല​പ്പു​റം വു​ഡ്ബൈ​ൻ ഫോ​ളി​യാ​ജ് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട സ​ദ​സ് മു​ന്പാ​കെ ന​ട​ക്കും.

വൈ​ദ്യു​തി ബോ​ർ​ഡ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, കാ​യി​ക-​റെ​യി​ൽ​വേ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. യോ​ഗ​ത്തി​ൽ അ​ർ​ധ അ​തി​വേ​ഗ റെ​യി​ൽ പാ​ത​യാ​യ സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ​ക്കു മ​ന്ത്രി​മാ​ർ മ​റു​പ​ടി പ​റ​യും. ജി​ല്ല​യി​ൽ തി​രൂ​രി​ലാ​ണ് സി​ൽ​വ​ർ ലൈ​ൻ പാ​ത​യി​ൽ ഏ​ക സ്റ്റോ​പ്പ്. നി​ല​വി​ലെ തി​രൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്നു 3.82 കി​ലോ​മീ​റ്റ​ർ മാ​ത്രം ദൂ​ര​ത്തി​ലാ​ണ് സി​ൽ​വ​ർ ലൈ​ൻ സ്റ്റേ​ഷ​ൻ. സി​ൽ​വ​ർ ലൈ​ൻ നി​ല​വി​ലെ റെ​യി​ൽ​പാ​ത​യ്ക്ക് സ​മാ​ന്ത​ര​മാ​യി ക​ട​ന്നു​പോ​കും. 54 കി​ലോ​മീ​റ്റ​റാ​ണ് ജി​ല്ല​യി​ൽ പാ​ത​യു​ടെ ദൂ​രം.

ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​കും സ്റ്റേ​ഷ​ൻ സ​മു​ച്ച​യം. ജി​ല്ല​യി​ലെ എ​ല്ലാ സ്ഥ​ല​ങ്ങ​ളെ​യും ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള യാ​ത്രാ​സൗ​ക​ര്യ​വു​മൊ​രു​ക്കും. ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ- ​വാ​ഹ​ന ക​ണ​ക്ടി​വി​റ്റി​യു​മു​ണ്ടാ​കും. വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​വും സ്റ്റേ​ഷ​ൻ സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​കും. സി​ൽ​വ​ർ ലൈ​ൻ പാ​ത​യി​ലൂ​ടെ തി​രൂ​രി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു ര​ണ്ടു മ​ണി​ക്കൂ​ർ 21 മി​നി​റ്റി​നു​ള്ളി​ൽ എ​ത്താ​നാ​കും.

കാ​സ​ർ​ഗോ​ട്ടേ​ക്ക് ഒ​രു മ​ണി​ക്കൂ​ർ 33 മി​നി​റ്റാ​ണ് യാ​ത്രാ​സ​മ​യം. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു എ​ത്താ​ൻ 56 മി​നി​റ്റും കോ​ഴി​ക്കോ​ട്ടേ​യ്ക്ക് 19 മി​നി​റ്റും മ​തി. 25 മി​നി​റ്റി​നു​ള്ളി​ൽ തൃ​ശൂ​രി​ലേ​ക്കും എ​ത്താം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ചെ​ങ്ങ​ന്നൂ​ർ, കോ​ട്ട​യം, എ​റ​ണാ​കു​ളം, കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം, തൃ​ശൂ​ർ, തി​രൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നി​വ​യാ​ണ് സ്റ്റേ​ഷ​നു​ക​ൾ. ആ​കെ 529.45 കി​ലോ​മീ​റ്റ​റാ​ണ് പാ​ത​യു​ടെ ദൈ​ർ​ഘ്യം. മ​ണി​ക്കൂ​റി​ൽ 200 കി​ലോ​മീ​റ്റ​റാ​ണ് സി​ൽ​വ​ർ ലൈ​ൻ പാ​ത​യു​ടെ പ്ര​വ​ർ​ത്ത​ന വേ​ഗ​ത.