ശി​ലാ​സ്ഥാ​പ​നം നാ​ളെ
Tuesday, January 18, 2022 12:55 AM IST
നി​ല​ന്പൂ​ർ: കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സാ​മൂ​ഹ്യ, സാ​ന്പ​ത്തി​ക, വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി ജ​ൻ വി​കാ​സ് കാ​ര്യ​ക്രം (പി​എം​ജെ​വി​കെ) പ​ദ്ധ​തി​യി​ലൂ​ടെ നി​ല​ന്പൂ​ർ ന്യൂ​ന​പ​ക്ഷ കേ​ന്ദ്രീ​കൃ​ത ബ്ലോ​ക്കി​ലേ​ക്ക് സ്കി​ൽ ഡ​വ​ല​പ്മെ​ന്‍​റ് സെ​ന്‍ററും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി ഹോ​സ്റ്റ​ലും അ​നു​വ​ദി​ച്ചു. പ​ദ്ധ​തി​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം നാ​ളെ രാ​വി​ലെ 10.30ന് ​നി​ല​ന്പൂ​ർ യ​തീം​ഖാ​ന കാ​ന്പ​സി​ൽ ന​ട​ക്കും.

സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ ശി​ലാ​സ്ഥാ​പ​നം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ, പാ​ർ​ല​മെ​ന്‍ററി വ​കു​പ്പ് സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ന്‍റെ ശി​ലാ​സ്ഥാ​പ​നം സ്പോ​ർ​ട്സ്, വ​ഖ​ഫ്, ഹ​ജ്ജ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​നും നി​ർ​വ​ഹി​ക്കും.

ഈ ​പ​ദ്ധ​തി​യി​ൽ പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ ബ്ലോ​ക്കി​ന് ആ​ദ്യ​മാ​യി 2019 ൽ ​എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് കെ​ട്ടി​ട​ത്തി​നാ​യി 4.15 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.


എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2020 ൽ ​സ​മ​ർ​പ്പി​ച്ച ന്യൂ​ന​പ​ക്ഷ നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി​ക്ക് അം​ഗീ​കാ​ര​മാ​യി 7.92 കോ​ടി രൂ​പ​യു​ടെ സ്കി​ൽ ഡ​വ​ല​പ്മെ​ന്‍​റ് സെ​ന്‍​റ​റും 9.97 കോ​ടി രൂ​പ​യു​ടെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലും അ​നു​വ​ദി​ച്ചു. പ​രി​പാ​ടി​യി​ൽ എം.​കെ രാ​ഘ​വ​ൻ എം​പി, വി. ​ശി​വ​ദാ​സ​ൻ എം​പി, പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ, വൈ​സ് പ്ര​സി​ഡ​ന്‍​റ് ഇ​സ്മ​യി​ൽ മൂ​ത്തേ​ടം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് പി. ​പു​ഷ്പ​വ​ല്ലി, സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ ഡ​യ​റ​ക്ട​ർ എ.​എം. ജാ​ഫ​ർ, സം​സ്ഥാ​ന വ​ഖ​ഫ് സി​ഇ​ഒ ബി.​എം. ജ​മാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.