ടാ​ക്സി വാ​ഹ​ന​ങ്ങ​ളു​ടെ കു​ടി​ശി​ക ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Wednesday, January 19, 2022 12:24 AM IST
തി​രൂ​ർ: കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് സെ​ക്ട​ർ മ​ജി​സ്ട്രേ​റ്റി​നാ​യി സ​ർ​വീ​സ് ന​ട​ത്തി​യ ടാ​ക്സി വാ​ഹ​ന​ങ്ങ​ളു​ടെ വാ​ട​ക കു​ടി​ശി​ക ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ളീ​യം ടാ​ക്സി ഡ്രൈ​വേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ സൂ​ച​ന സ​മ​രം ന​ട​ത്തി. ജി​ല്ല​യി​ലെ മ​റ്റു താ​ലൂ​ക്കു​ക​ളി​ലെ​ല്ലാം വാ​ട​ക കു​ടി​ശി​ക ന​ൽ​കി​യി​ട്ടും തി​രൂ​ർ താ​ലൂ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ക അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നു ആ​രോ​പി​ച്ചാ​യി​രു​ന്നു സ​മ​രം.

പ​ല ത​വ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നു സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു. മ​ഹാ​മാ​രി കാ​ല​ത്ത് പ്ര​തി​ദി​നം 850 രൂ​പ വാ​ട​ക​യാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​തെ​ന്നും മാ​സ​ങ്ങ​ളു​ടെ കു​ടി​ശി​ക ല​ഭി​ക്കാ​ത്ത​തി​നാ​ൽ ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്നും ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു.

പ​ണം അ​നു​വ​ദി​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യും ഡ്രൈ​വ​ർ​മാ​ർ ആ​രോ​പി​ച്ചു. സൂ​ച​നാ സ​മ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​കെ.​എം ഷാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​സ​ർ പൂ​ക്ക​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം ന​രേ​ശ് തൃ​ശൂ​ർ, വി​ശ്വം പൊ​ന്നാ​നി, ശ​ശി​ധ​ര​ൻ താ​നൂ​ർ, അ​ലി കൊ​ട​ക്ക​ൽ, നി​സാ​ർ ആ​ന​ങ്ങാ​ടി, വി​ശ്വം പൊ​ന്നാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.