റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ ഫു​ട്ബോ​ൾ ട​ർ​ഫു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണം
Thursday, January 20, 2022 12:23 AM IST
മ​ല​പ്പു​റം: വ​ർ​ധി​ച്ചു​വ​രു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ ട​ർ​ഫു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ ബോ​ധ​വ​ത്ക​ര​ണം. ജി​ല്ല​യി​ലെ പ്ര​ധാ​ന കാ​യി​ക മേ​ഖ​ല​യാ​യ ഫു​ട്ബോ​ൾ ട​ർ​ഫു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ​ത്. രാ​ത്രി​യി​ൽ ട​ർ​ഫു​ക​ളി​ൽ ഫു​ട്ബോ​ൾ ക​ളി​ക്കാ​ൻ നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് എ​ത്തു​ന്ന​ത്. ക​ളി ക​ഴി​ഞ്ഞു പോ​കു​ന്പോ​ൾ വി​ജ​ന​മാ​യ റോ​ഡി​ൽ അ​മി​ത വേ​ഗ​വും അ​ഭ്യാ​സ പ്ര​ക​ട​ന​വും ന​ട​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി ഉ​ണ്ടെ​ന്നു മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഹെ​ൽ​മ​റ്റി​ല്ലാ​തെ മൂ​ന്നാ​ളെ​യും വ​ച്ചു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​യും പ​തി​വാ​ണ്. ഇ​ത്ത​ര​ത്തി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ലെ പ​തി​യി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കാ​നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ട​ർ​ഫി​ലെ​ത്തു​ന്ന​ത്.

ബോ​ധ​വ​ത്ക​ര​ണ​ത്തോ​ടൊ​പ്പം തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യും ട​ർ​ഫ് റോ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കും. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ കെ.​കെ സു​രേ​ഷ്കു​മാ​ർ നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കി​യാ​ണ് ട​ർ​ഫു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം.