പോ​ക്സോ കേ​സി​ലെ ഇ​ര​യാ​യ യു​വ​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Thursday, January 20, 2022 11:05 PM IST
തേ​ഞ്ഞി​പ്പ​ലം: പോ​ക്സോ കേ​സി​ൽ ഇ​ര​യാ​യ യു​വ​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ​തി​നെ​ട്ടു​കാ​രി​യെ​യാ​ണ് വാ​ട​ക വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ൽ മാ​താ​വി​നും സ​ഹോ​ദ​ര​നു​മൊ​പ്പം താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ പീ​ഡ​ന​ത്തി​ര​യാ​ക്കി​യ യു​വ​തി മാ​ന​സി​ക പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു.

പോ​ലീ​സി​ൽ നി​ന്ന് നീ​തി കി​ട്ടി​യി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. കേ​സി​ൽ അ​റ​സ്റ്റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കു​റ്റ​ക്കാ​രാ​യ​വ​രെ മു​ഴു​വ​ൻ പോ​ലീ​സ് നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ന്നി​ല്ലെ​ന്നും മൊ​ഴി മാ​റ്റാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്നും യു​വ​തി​യു​ടെ മാ​താ​വ് പ​റ​ഞ്ഞു.